അമ്മമാര്‍ തയ്യാറാക്കിയത് 1680 കഥകള്‍; വടകര നഗരസഭ വിദ്യാഭ്യാസ പദ്ധതി സ്‌പെയ്‌സ് രണ്ടാം ഘട്ടത്തിലേക്ക്

By | Thursday October 12th, 2017

SHARE NEWS

വടകര: അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി വടകര നഗരസഭ വിദ്യാഭ്യാസ പദ്ധതി സ്‌പെയ്‌സ്.

നഗരസഭയില്‍ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താന്‍ ഡയറ്റ്, ബി.ആര്‍.സി, നഗരസഭ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച് നടപ്പാക്കിയ ‘സ്‌പെയ്‌സ്’ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും 50 സ്വതന്ത്ര കഥാപുസ്തകങ്ങളുടെ പ്രകാശനവും വെള്ളിയാഴ്ച രാവിലെ 11.30ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കുമെന്ന് നഗരസഭ അധ്യക്ഷന്‍ കെ. ശ്രീധരന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ അധ്യയനവര്‍ഷം നഗരപരിധിയിലെ 39 വിദ്യാലയങ്ങളില്‍ നടപ്പാക്കി വിജയിച്ച സമഗ്രഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയാണ് സ്‌പെയ്‌സ്. ഈ വിദ്യാലയങ്ങളില്‍നിന്നുള്ള അമ്മമാരാണ് 1680 കഥകള്‍ ഒരു വര്‍ഷത്തിനിടയില്‍ തയാറാക്കിയത്. ഇതില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 50 കഥകള്‍ ഉള്‍പ്പെടുത്തിയാണ് ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ സ്വതന്ത്ര വായനക്കായി ‘കഥ കഥ കഥ കഥാസദ്യ’ എന്ന പുസ്തകം തയാറാക്കിയത്.

പ്രകാശന പരിപാടിയില്‍ ജില്ല വിദ്യാഭ്യാസസമിതി ചെയര്‍മാന്‍ കെ.ടി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ഉപാധ്യക്ഷ കെ.പി. ബിന്ദു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. ഗോപാലന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. അശോകന്‍, ഡയറ്റ്‌ െലക്ചറര്‍ രാജന്‍ ചെറുവാട്ട്, വിദ്യാഭ്യാസ സമിതിയംഗം ടി. രാധാകൃഷ്ണന്‍, ടി. കേളു, കെ.കെ. വനജ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read