ഇരട്ട മരണത്തില്‍ ഞെട്ടല്‍ മാറാതെ ബന്ധുക്കളും നാട്ടുകാരും

By | Tuesday October 24th, 2017

SHARE NEWS

വടകര: അപ്രതീക്ഷത ഇരട്ട മരണത്തില്‍ ഞെട്ടല്‍ മാറാതെ ബന്ധുക്കളും നാട്ടുകാരും. കരള്‍ രോഗം ബാധിച്ച് മരണപെട്ട ശ്രീലക്ഷ്മിയുടെയും സംസ്‌കാര ചടങ്ങിനിടെ കുഴഞ്ഞു വീണ് മരിച്ച തിലകന്റെയും മരണമാണ് നാടിനെ മുഴുവനും കണ്ണീരിലാക്കിയത്.

വൈക്കിലശേരിയിലെ ഇളമ്പിലവാട്ട് താഴകുനിയില്‍ ശ്രീധരന്‍രെയും ഷീബയുടെയും മകളാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയുടെ മരണ വിവരം അറിഞ്ഞ് ബഹ്‌റനില്‍ നിന്ന് എത്തിയ അമ്മാവന്‍ ചൊക്ലി കാഞ്ഞിരത്തീന്‍ കീഴിലെ കൊഞ്ഞന്റവിട തിലകനാണ് കുഴഞ്ഞ് വീണ് മരിച്ചത്. കരള്‍ മാറ്റിവയ്ക്കല്‍ കാത്തിരിക്കുകയായിരുന്നു ശ്രീലലക്ഷ്മി. ഇരട്ട മരണത്തില്‍ അക്ഷരാര്‍ഥത്തില്‍ രണ്ട് നാടുകള്‍ വേദനയോടെയാണ് മരണവിവരം അറിഞ്ഞത്.

ശ്രീലക്ഷ്മിയുടെ മരണവിവരമറിഞ്ഞ് തിലകന്‍ ബഹ്‌റൈനില്‍ നിന്ന് തിങ്കളാഴ്ചയാണ് നാട്ടിലെത്തിയത്. ശവസംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ ശേഷമാണ് നെഞ്ചു വേദനയെ തുടര്‍ന്ന് ഉടന്‍ വടകര സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

വൈക്കിലശേരി യുപി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി. മഞ്ഞപ്പിത്തം പിടിപെട്ടാണ് ഗുരുതരാവസ്ഥയിലായത്. മഞ്ഞപ്പിത്തം കരളിന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുകയായിരുന്നു. കരള്‍ മാറ്റിവെക്കാന്‍ നാട്ടുകാരുടെയും മറ്റും സഹായത്തോടെ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കവെയാണ് അസുഖം മൂര്‍ഛിച്ച് മരണപ്പെട്ടത്.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read