സൗഹൃദ ക്ലബ്ബ് സ്റ്റുഡന്റ്സ് ലീഡേഴ്‌സ് ത്രിദിന ക്യാമ്പിന് തുടക്കമായി

By | Tuesday November 13th, 2018

SHARE NEWS

വടകര:വടകര വിദ്യാഭ്യാസ ജില്ലയിലെ ഹയർ സെക്കണ്ടറി വിഭാഗത്തിലെ തെരഞ്ഞെടുക്കപെട്ട പ്ലസ് വൺ
വിദ്യാർത്ഥികൾക്കായി സൗഹൃദ ക്ലബ്ബ് സ്റ്റുഡന്റ്സ് ലീഡേഴ്‌സ് ത്രിദിന ക്യാമ്പിന് ഇരിങ്ങൽ സർഗ്ഗാലയയിൽ തുടക്കമായി.

ജീവിത നൈപുണികളെ സംബന്ധിക്കുന്ന പരിശീലന ക്ലാസുകൾ,സൈബർ സെക്യൂരിറ്റി,ചൈൽഡ് റൈറ്റ്സ് ആൻഡ് പ്രൊട്ടക്ഷൻ,ലീഡർഷിപ്പ്,കൗമാരക്കാരുടെ പ്രശ്നങ്ങൾ,വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസ്സെടുത്തു.

പ്രശസ്ത നർത്തകി റിയാ രമേഷ് ക്യാമ്പ് ഉൽഘാടനം ചെയ്തു.
സൗഹൃദ ക്ലബ്ബ് ജില്ലാ കൺവീനർ ബീന പൂവത്തിൽ അധ്യക്ഷത വഹിച്ചു.

വടകര ഡി.വൈ.എസ്.പി.എ.പി.
ചന്ദ്രൻ,കെ.നിഷ,ഡി.ദീപ,ആർ.കെ.അമ്പിളി,പി.ധന്യ,റഷീദ് ആയഞ്ചേരി,കെ.മുഹമ്മദ് ഷെരീഫ്,വി.സുബ്രമണ്യൻ,
അഡ്വ:പി.പി.പ്രനിൽ എന്നിവർ ക്ലാസ്സെടുത്തു.ക്യാമ്പ് ഇന്ന്(തിങ്കൾ)സമാപിക്കും.

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്