ക്രിസ്റ്റിക്കും സ്‌നേഹക്കും കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി

By | Monday November 12th, 2018

SHARE NEWS

വടകര: ക്രിസ്റ്റിക്കും സ്‌നേഹക്കും  സഹപാഠികളുടേയും ബന്ധുക്കളുടേയും കണ്ണീര്‍ കുതിര്‍ന്ന യാത്രമൊഴി . വടകര പുത്തൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിതോടന്നൂര്‍ കന്നിനടയിലെ ചെറിയവളപ്പില്‍ ബിനുവിന്റെ മകള്‍ സ്‌നേഹ (17) , വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ക്രിസ്റ്റി കെ എസ് എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സ്‌നേഹയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌നേഹയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ക്രിസ്റ്റി കെ എസിന്റെ മൃതദേഹം ഉച്ചയോടെ വിലങ്ങാട് സെന്റ് ജോസ് പള്ളിയില്‍ സംസ്‌കരിച്ചു.

കിടപ്പ് മുറിയിലാണ് ക്രിസ്റ്റിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആണ് ജീവനൊടുക്കിയത്.

പഠന പാഠ്യേതര വിഷയങ്ങളില്‍ വളരെയധികം മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ നിസ്സാര കാരണങ്ങള്‍ക്ക് ആത്മഹത്യ ചെയ്യുന്നതിനെ അധ്യാപകരും രക്ഷിതാക്കളും ആശങ്കയോടെയാണ് കാണുന്നത്.

സൈബര്‍ രംഗത്തെ ചതിക്കുഴികളാണോ ആത്മഹത്യ പിന്നിലെ സംശയവും ശക്തമാണ്.

വിദ്യാര്‍ഥി ആത്മഹത്യകള്‍ പെരുകുന്നു കാരണം
സൈബര്‍ രംഗത്തെ ചതിക്കുഴികളോ ?

ജില്ലയിലും വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ പെരുകുമ്പോള്‍ ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് മാറ്റി നിര്‍ത്താന്‍ കഴിയില്ല എന്നതാണ് വസ്തുത ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞദിവസങ്ങളിലായി നടന്നു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ വലിയ ദുരൂഹതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

പഠന വിഷയങ്ങളുമായി ബന്ധപ്പെട്ട് ആണ് ആത്മഹത്യ എന്ന തരത്തില്‍ വിവിധ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ടെങ്കില്‍ ജീവനൊടുക്കിയവരാരും പഠനത്തില്‍ പിന്നിലായിരുന്നില്ല എന്നത് ഇതിന്റെ പിന്നാമ്പുറങ്ങള്‍ തേടിയിറങ്ങാന്‍ നിര്‍ബന്ധിതമാക്കുന്നു.

ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന മട്ടില്‍ പോലീസും നാട്ടുകാരും ആത്മഹത്യകളെ എഴുതി തള്ളുമ്പോള്‍ ആരും തന്നെ ഇതിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോവുന്നില്ല.

ഒന്നിനു പുറകെ ഒന്നായി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എന്താണ് കാരണം എന്തെങ്കിലും ഗൂഢത ഇതിനു പിന്നില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അവ കണ്ടെത്തി പരിഹരിക്കുവാന്‍ തയ്യാറാവുന്നുണ്ടോ?

ആത്മഹത്യകള്‍ക്ക് പിന്നിലെ കാരണങ്ങള്‍കണ്ടത്തി തടയുവാന്‍ പോലീസിന് കഴിഞ്ഞില്ലെങ്കില്‍ ജില്ലയിലെ ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടേയിരിക്കും . ദിവസങ്ങള്‍ക്ക് മുന്‍പ് വയനാട്ടില്‍ വിദ്യാര്‍ഥികളെ ഇതുപോലെ ആത്മഹത്യയിലേക്ക് നയിച്ചത് സൈബര്‍ മീഡിയയിലെ സോഷ്യല്‍ മീഡിയ യിലെ ചില ഗ്രൂപ്പുകളായിരുന്നു.

പഠന പാഠ്യേതര വിഷയങ്ങളില്‍ വളരെയധികം മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ പരീക്ഷയിലെ മാര്‍ക്ക് കുറവിന്റെ പേരിലോ ക്ലാസിലെ പഠന സംബദ്ധമായ വിഷയങ്ങളുടയോ പേരില്‍ ആത്മഹത്യ ചെയ്യിതു എന്ന് പറഞ്ഞാല്‍ അവിശ്യസനീയയമാണ്.

ദിവസങ്ങള്‍ക്കുമുമ്പ് ആത്മഹത്യ ചെയ്ത പേരാമ്പ്ര അവളയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും തോടന്നൂരിലും വിലങ്ങാടുമായി ആത്മഹത്യ ചെയ്ത കുട്ടികളും പഠന വിഷയങ്ങളില്‍ വളരെയധികം മികവു പുലര്‍ത്തിയിരുന്നവരാണ് അതു കൊണ്ട് തന്നെ പഠനത്തിലെ മാര്‍ക്ക് കുറവാണ് കാരണം എന്നത് തള്ളിക്കളയാം.

കന്നിടയിലും ആവളയിലും ആത്മഹത്യചെയ്തത് പെണ്‍കുട്ടികളും +2 വിദ്യാര്‍ഥിനികളും ആയിരുന്നെങ്കില്‍ വിലങ്ങാട്ടെ സംഭവം മറിച്ച് ഒരു ആണ്‍കുട്ടിയാണ് ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.

വിലങ്ങാട്ടെ സംഭവത്തിനു പിന്നില്‍ മൊബൈല്‍ ഫോണ്‍ ആണ് എന്ന നിലയില്‍ സംസാരവും ഉണ്ട്.

മൊബൈല്‍ ഫോണിന് അടിമയായിട്ടാണോ അതോ അതിലെ തന്നെ ചതിക്കുഴികളാണോ ആത്മഹത്യയിലേക്ക് പുതുതലമുറയെ നയിക്കുന്നത് എന്നതും തിരിച്ചറിയേണ്ടതാണ്.

സാങ്കേതികവിദ്യയുടെ മറ്റൊരു ദോഷഫലങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങളില്‍ കൃത്യമായി ഉള്‍പ്പെടുത്തി സിലബസ് പരിഷ്‌കരണo നടത്തേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു.

അടിയന്തരമായി സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇത്തരം വിഷയങ്ങളില്‍ കൗണ്‍സിലിംഗ് നടത്തേണ്ടതുമാണ് അത്യാവശ്യമാണ് കഴിയും.

ബ്രോയിലര്‍ കോഴികളെ പോലെ പുതുതലമുറയെ എന്ന ആരോപണങള്‍ ശരിവെക്കുന്ന തരത്തിലാണ് നിസ്സാര വിഷയങ്ങളുടെ പേരില്‍ സ്‌ക്കൂള്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യ പഴയകാലത്ത് വിദ്യാര്‍ത്ഥികള്‍കള്‍.

മാനസികമായി കരുത്താര്‍ജ്ജിച്ചിരുന്നു എന്നാലിന്ന് വിദ്യാര്‍ത്ഥികളുടെ എല്ലാ കാര്യങ്ങളും രക്ഷിതാക്കള്‍ ചെയ്തു കൊടുക്കുകയും ചെയ്യുകയാണ് മുഴുവന്‍ സമയവും കോച്ചിംഗ്‌ന് അയക്കുകയും സമൂഹത്തിലെ കൂട്ടായ്മകളില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുകയും ചെയ്യുന്നത് ഒറ്റപ്പെടലിലേക്കും അതുവഴി കൂട്ടുകാരനായി മൊബൈലിനെ തിരഞ്ഞടുക്കപ്പെടുവാന്‍ അവര്‍ നിര്‍ബന്ധിതമാവുകയും ചെയ്യുന്നു.

ഒരു പരിധി വരെ പുത്തന്‍ സിനിമാ സീരിയലുകളും ഇവരെ സ്വാധീനിക്കുന്നുണ്ടാവുംപോലീസും രക്ഷിതാക്കാളും പൊതു പ്രവര്‍ത്തകരും ഊര്‍ജജ സലമായ പ്രവര്‍ത്തനങ്ങളിലൂടെ പുതു തലമുറയെ കരുത്താര്‍ജ്ജിക്കുവാനും ആത്മഹത്യ പ്രേരണകള്‍ക്ക് തടയിടാനും തയ്യാറാവാത്ത പക്ഷം ഇതൊരു അവസാനമില്ലാത്ത പരമ്പരയാവാന്‍ സാധ്യത കളേറയാണ്.

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്