ടി.പി അനുസ്മരണ ദീപശിഖാ പ്രയാണം നടത്തി

By | Friday May 4th, 2018

SHARE NEWS

വടകര: ടി.പി ചന്ദ്രശേഖരന്‍റെ  ആറാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ചുള്ള ദീപശിഖാ പ്രയാണം നടന്നു. ടി.പി വെട്ടേറ്റുവീണ വള്ളിക്കാട് സ്മാരകത്തില്‍നിന്നും നെല്ലാച്ചേരിയിലെ വീട്ടിലെ സ്മൃതി മണ്ഡപത്തിലേക്കാണ് ദീപശിഖ പ്രയാണം നടത്തിയത്. വള്ളിക്കാടുനിന്നും ആര്‍എംപിഐ ഏരിയ ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ വി.വി കുഞ്ഞനന്തന്‍ ദീപശിഖ കൈമാറി.
കെ.കെ സദാശിവന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് അത്‌ലറ്റുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് പ്രയാണം നടന്നത്. കെ.കെ ജയന്‍ അധ്യക്ഷനായി. വി.പി ശശി സ്വാഗതം പറഞ്ഞു. നെല്ലാച്ചേരിയിലെ ടി.പിയുടെ വീട്ടിലെ സ്മൃതിമണ്ഡപത്തില്‍ പി ജയരാജന്‍ ദീപശിഖ കൊളുത്തി. സി.എം ദാമോദരന്‍, ടി.കെ സിബി, കെ ചന്ദ്രന്‍ സംസാരിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read