പൈതൃക പെരുമ തേടി അധ്യാപക സംഘം പന്തീരടി തറവാട് കാണാനെത്തി

By news desk | Thursday May 17th, 2018

SHARE NEWS

നാദാപുരം: നാടിന്റെ പൈതൃക പെരുമ കാക്കുന്ന അവസാന തിരുശേഷിപ്പായ ‘എട്ടുകെട്ട്’ കണ്ട് നേരില്‍ കാണാന്‍ കൂട്ടം അധ്യാപകര്‍ നിട്ടൂര്‍ കോവിലകം സന്ദര്‍ശിച്ചു.

തൂണേരി ബി ആര്‍ സി യുടെ വളയം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രണ്ടാം ഘട്ട യു.പി സാമൂഹ്യ ശാസ്ത്ര അധ്യാപക ശാക്തീകരണ പരിശീലന ക്യാമ്പിലെ 46 അധ്യാപകരാണ് അതിപുരാതനമായ എട്ടുകെട്ട് കാണാന്‍ മൊകേരി നിട്ടൂരിലെ പന്തീരടി തറവാട് സന്ദര്‍ശിച്ചത്.


ജന്മിയായ രാമന്‍ നമ്പീശനാണ് 250 വര്‍ഷം പഴക്കം കണക്കാക്കുന്ന എട്ടുകെട്ട് പണിതത്. പൗരാണിക വാസ്തുവിദ്യായില്‍ പണി കെട്ടിടത്തില്‍ 70 ഓളം മുറികളാണുള്ളത്.

ഉമ്മറപടിയില്‍ അനന്തശയനം കൊത്തിയാണ് പണിതുടങ്ങിയത്.പണ്ട് കാലത്ത് ശിക്ഷാവിധികളൊക്കെ നടപ്പിലാക്കാന്‍ അധികാരമുള്ള ജന്മി കുടുംബമായിരുന്നു പന്തീരടി തറവാട്.

രണ്ടായിരത്തോളം അവകാശികളുള്ള പന്തീരടി തറവാടിന്റെ പരിപാലനം നടത്തുന്നത് കുടുംബ ട്രസ്റ്റാണ്.

സാമൂഹ്യ ശാസ്ത്ര അധ്യാപകരായ പവിത്രന്‍, അശോകന്‍, നവാസ്, തുങ്ങിയവരാണ് അന്യം നിന്നു പോകുന്ന ഗതാകാല ചരിത്രത്തിന്റെ നേരറിവ് പകരാന്‍ അധ്യാപകര്‍ക്കൊപ്പം മുന്നിട്ടിറങ്ങിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read