തണലേകി സൗജന്യ ഡയാലിസിസ് ഇനി വില്ല്യാപ്പള്ളിയിലും ; ഡയാലിസിസ് സെന്റര്‍ ശിലാ സ്ഥാപനം നാളെ

By news desk | Thursday May 10th, 2018

SHARE NEWS

വടകര : വില്യാപ്പള്ളിയില്‍ നിര്‍മ്മിക്കുന്ന തണല്‍ ഡയാലിസിസ് സെന്ററിന്റെ ശിലാ സ്ഥാപനം 11 ന് വെള്ളിയാഴ്ച വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് തണല്‍ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മോഹനന്‍, ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ ഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിവിധ പ്രദേശങ്ങളിലെ ജനകീയ കൂട്ടായ്മകളുമായി സഹകരിച്ച് നാല് പഞ്ചായത്തുകള്‍ക്ക് ഒന്ന് എന്ന നിലയില്‍ വിവിധയിടങ്ങളില്‍ തണല്‍ ഡയാലിസിസ് സെന്ററുകള്‍ക്ക് തുടക്കമിടുന്നുണ്ട്.

ഇത്തരത്തില്‍ ആരംഭിക്കുന്ന പതിനഞ്ചാമത്തെ സെന്റര്‍ ആണ് വില്യാപ്പള്ളിയിലേത്. വില്യാപ്പള്ളി, ആയഞ്ചേരി, ഏറാമല പ്രദേശങ്ങളിലെ വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ചെയ്ത് നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് സെന്റര്‍ സ്ഥാപിക്കുന്നത്.

കര്‍ണാടക സംസ്ഥാനത്ത് ഉള്‍പ്പെടെ വിവിധ സെന്ററുകളിലായി അറുനൂറോളം രോഗികള്‍ ഇപ്പോള്‍ തണലില്‍ നിന്ന് ഡയാലിസിസ് ചെയ്യുന്നുണ്ട്.

വാത്താ സമ്മേളനത്തില്‍ തണല്‍ സെക്രട്ടറി ടി.ഐ നാസര്‍, വില്യാപ്പള്ളി തണല്‍ സെക്രട്ടറി ആര്‍.കെ അബ്ദുല്ല ഹാജി, ജോയന്റ് സെക്രട്ടറി റാഷിദ് പാനോളി എന്നിവര്‍ പങ്കെടുത്തു.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read