ന്യൂമാഹി പഞ്ചായത്ത് അംഗം കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ചു

By | Saturday September 15th, 2018

SHARE NEWS


ന്യൂമാഹി : ന്യൂമാഹി പഞ്ചായത്ത് അംഗം ന്യൂമാഹി കുറിച്ചിയിൽ കിടാരൻ കുന്നുമ്മൽ അയിക്കാൽ പറമ്പത്ത് എ.പി.സെമീർ (43) തീവണ്ടി തട്ടി മരിച്ചു.സുഹൃത്തിനെ യാത്രയയക്കാൻ കോഴിക്കോട് എയർപോർട്ടിൽ പോയി തിരിച്ചു വരുന്ന വഴി കാർ കൊയിലാണ്ടിക്കടുത്ത് ചെങ്ങോട്ടുംകാവിൽ ചായ കുടിക്കാൻ നിർത്തിയിരുന്നു.

പാറോഡരികിലെ തട്ടുകടയിൽ നിന്നും ചായ കുടിച്ച ശേഷം ഫോണിൽ സംസാരിച്ച് തൊട്ടടുത്തുള്ള റെയിൽ ളം മുറിച്ച് കടന്നപ്പോഴാണ് അപകടം.ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആസ്പത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ

മുസ്ലീം ലീഗ് പ്രവർത്തനം യൂത്ത് ലീഗ് ഭാരവാഹിയുമാണ്.

മുഹമ്മദിന്റെയും സാറയുടെയും മകനാണ്.
ഭാര്യ: സൗജത്ത്മക്കൾ: സഹൽ, ബിലാൽ, അൽ അമീൻ

സഹോദരങ്ങൾ: ഷാഹിദ, സൗജത്ത്, സെമീറ, ഷഹീല

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read