അന്വേഷണം അട്ടിമറിച്ചോ? ; എടച്ചേരിയില്‍ പോലീസിനെതിരെ യുഡിഎഫ്

By | Saturday May 13th, 2017

SHARE NEWS

 എടച്ചേരി: എടച്ചേരിയില്‍ പോലീസിനെതിരെ സമര പരിപാടികളുമായി മുന്പോട്ട് പോകാന്‍ യുഡിഎഫ് തീരുമാനിച്ചു.തുരുത്തിയില്‍ ജനതാദള്‍ (യു) പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പോലീസ്  അന്വേഷണം അട്ടിമറിച്ചെന്നാരോപിചാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പോലീസിനെതിരെ സമരത്തിന്‌ ആഹ്വാനം ചെയ്തത്.

കേസന്വേഷണം നീതിപൂര്‍വ്വം നടത്തണമെന്ന് പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ അന്വേഷണത്തില്‍ പുരോഗതി ഒന്നും ഉണ്ടാവാത്തതിനെ തുടര്‍ന്നാണ്‌ എടച്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചുള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്താന്‍ യു.ഡി.എഫ് എടച്ചേരി പഞ്ചായത്ത് നേതൃയോഗം തീരുമാനിച്ചത്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read