മണിക്കൂറുകള്‍ മാത്രം ബാക്കി; വടകരയില്‍ എസ്എസ്എല്‍സി ഫലം അറിയാന്‍ കാത്തിരിക്കുന്നത് പതിനാറായിരത്തോളം വിദ്യാര്‍ഥികള്‍

By | Friday May 5th, 2017

SHARE NEWS
വടകര: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. വടകര വിദ്യാഭ്യാസ ജില്ലയില്‍ ഫലം അറിയാന്‍ കാത്തിരിക്കുന്നത് 15859 വിദ്യാര്‍ഥികളാണ്. കോഴിക്കോട്  ജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷാഫലം കാത്തിരിക്കുന്നത് ആകെ 46615 വിദ്യാര്‍ഥികള്‍.
വിജയശതമാനത്തില്‍ കഴിഞ്ഞവര്‍ഷം കോഴിക്കോട് ജില്ല

ഒമ്പതാം സ്ഥാനത്തായിരുന്നു . ഇതില്‍ വടകര മേഖലയിലെ ഭൂരിഭാഗം സ്കൂളുകളും നല്ല വിജയ ശതമാനമായിരുന്നു നേടിയത്.ഇക്കുറി പരീക്ഷ പൊതുവേ എളുപ്പമായിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പങ്കുവച്ചത്. അതിനാല്‍ ഈ വര്‍ഷം നൂറു ശതമാനം വിജയം തന്നെയാണ് വടകര മേഖലയിലെ എല്ലാ സ്കൂളും കാത്തിരിക്കുന്നത്.
പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ ഈ വര്ഷം കുറവുണ്ടായിട്ടുണ്ട്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read