പിതൃപുണ്യം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

By | Saturday August 11th, 2018

SHARE NEWS

>

വടകര: കര്‍ക്കിട വാവു ദിനമായ ഇന്ന് ആയിരങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണം നടത്തി.

ചെരണ്ടത്തൂര്‍ മുഴിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ രാവിലെ 5 മണി മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് തുടക്കമായി.

ബ്രഹ്മശ്രീ കൊഴുവില്‍ ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം നിര്‍വഹിച്ചു.

വടകര- മാഹി കനാലിന്റെയും കുറ്റ്യാടിപ്പുഴടെയും സംഗമസ്ഥാനമായ മൂഴിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങിന് വിപുലമായ സൗകര്യമാണ് അധികൃതര്‍ ഒരുക്കിയത്.

പുറങ്കര ശ്രീകൃഷ്ണ ക്ഷേത്ര കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സാന്‍ഡ്ബാങ്ക്‌സ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പുലര്‍ച്ചെ അഞ്ചരയോടെ ബലി തര്‍പ്പണം ആരംഭിച്ചു.

ചടങ്ങുകള്‍ക്ക് ഡി.ഷിബു ശാന്തി നേതൃത്വം നല്‍കി.

മോശം കാലാവസ്ഥയിലും ആയിരക്കണക്കിന് ബലിതര്‍പ്പണത്തിന് വിവിധ കേന്ദ്രങ്ങളിലെത്തിയത്.

ബലിതര്‍പ്പം നടത്തുവാനെത്തുന്നവര്‍ക്കും ഭക്ഷണ സൗകര്യവും ഒരുക്കിയിരുന്നു.

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read