വീചി ടാക്കീസിന് ഇത് പുനര്‍ജന്മം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു

By news desk | Friday July 20th, 2018

SHARE NEWS

നാദാപുരം: 11 വര്‍ഷം മുന്‍പ് പൂട്ടിപ്പോയ എടച്ചേരി വീചി ടാക്കീസിന് പുനര്‍ജന്മം. ത്രി ഡി, 2 കെ തുടങ്ങിയ ആധുനിക സംവിധാനത്തോടെയാണ് വീണ്ടും പ്രദര്‍ശനമാരംഭിച്ചത്.

റിട്ട. പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ കരിപ്പാനത്തില്‍ അനന്തനാണ് ടാക്കീസ് സ്ഥാപിച്ചത്. പ്രായം എണ്‍പത് പിന്നിട്ട അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു താന്‍ സ്ഥാപിച്ച ടാക്കീസ് വീണ്ടും പ്രവര്‍ത്തിപ്പിക്കുകയെന്നത്.

അനന്തന്റെ മകന്‍ നിഷാന്തിന്റെ ഉടമസ്ഥതയിലാണ് വീചി ടാക്കീസ് ഇപ്പോള്‍ പുനര്‍ജനിച്ചിരിക്കുന്നത്.

ഒരാഴ്ചയായി നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശനം. രചന എന്ന സിനിമയുടെ പ്രദര്‍ശനത്തോടെയായിരുന്നു എടച്ചേരി വീചി ടാക്കീസിന്റെ തുടക്കം. ഫളാഷ് എന്ന സിനിമയാണ് അവസാനമായി പ്രദര്‍ശിപ്പിച്ചത് 2007ല്‍.

അന്ന് ബസുകളിലെത്തിച്ചിരുന്ന ഫിലിം പെട്ടി ഉപയോഗിച്ചായിരുന്നു സിനിമാ പ്രദര്‍ശനമെങ്കില്‍ ഇന്ന് ഓണ്‍ലൈന്‍ വഴിയാണ്.

അന്ന് ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് തുടങ്ങി സീറ്റുകളില്‍ വേര്‍ തിരിവുണ്ടായിരുന്നെങ്കില്‍ ഇന്ന് അത്തരം വേര്‍തിരിവുകളൊന്നുമില്ല.

എല്ലാവരും ഒരുമിച്ചിരുന്നു സിനിമ കണ്ടിറങ്ങുമ്പോള്‍ അതൊരു ഒരുമയുടെ പാഠം കൂടിയാണ് രചിക്കുന്നത്.

കൂടെ നാടിന്റെ പോയ്‌പ്പോയ സാംസ്‌കാരിക സമ്പത്തിന്റെ പുനഃസൃഷ്ടിയും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read