‘ഞരമ്പ് രോഗം’ പ്ലസ് മോഷണം വിശ്വന്‍ അകത്ത് തന്നെ

By news desk | Wednesday September 19th, 2018

SHARE NEWS

വടകര :  മുണ്ട് മാടിക്കുത്തി, മുഖം താഴ്ത്തി, വേഗത്തില്‍ നടന്നു പോകുന്ന പ്രകൃതം. രാത്രിയില്‍ എന്ത് ശബ്ദം കേട്ടാലും വീട്ടില്‍ വിശ്വന്‍ കയറിയിട്ടുണ്ടെന്ന് പേടിച്ച കാലമുണ്ടായിരുന്നു കാവിലുപാറ നിവാസികള്‍ക്ക്.

വയനാട്ടിലെ വെള്ളമുണ്ടയില്‍ നവദമ്പതിമാരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് തൊട്ടില്‍പ്പാലം സ്വദേശിയായ വിശാനാഥന്‍ കഴിഞ്ഞ ദിവസം അറസ്റ്റലിലായത്.


മോഷണവും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും പതിവാക്കായിയ വിശ്വനാഥാന്‍ എന്നും നാട്ടുകാര്‍ക്ക് പേടി സ്വപ്‌നമായിരുന്നു. മോഷണം, അടി പിടി, സ്ത്രീകളെ ശല്യം ചെയ്യല്‍, ഒളിഞ്ഞുനോട്ടം പ്രദേശവാസികള്‍ അനുഭവിച്ച ദുരിതങ്ങള്‍ ചെറുതല്ല.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശ്വന്‍ ഗള്‍ഫില്‍ പോയിരുന്നു. പിന്നീട് തിരിച്ച് വന്നപ്പോള്‍ പിന്നെയും ‘ഞരമ്പ് രോഗം തുടങ്ങി.
അടുത്തിടെ മോഷണം നടത്താന്‍ ചെന്ന വീട്ടിലെ കിണറ്റില്‍ വീണ വിശ്വനാഥനെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് കൈകാര്യം ചെയ്യുകയായിരുന്നു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായെങ്കിലും കൊലപാതക കേസില്‍ അകപ്പെടുന്നത് ആദ്യമായിട്ടാണ്.

അത്യന്തം ദുരൂഹതയും അഭ്യൂഹങ്ങളും അപവാദപ്രചരണങ്ങളും നേരിട്ടിട്ടും മനോവിര്യം തകരാതെ പൊലീസ് നടത്തിയ സമര്‍ഥമായ കരുനീക്കങ്ങളാണ് പ്രതിയെ വലയിലാക്കിയത്.

ഇക്കഴിഞ്ഞ ജൂലൈ ആറിനാണ് വെള്ളമുണ്ട പുരിഞ്ഞി സ്വദേശികളായ വാഴയില്‍ ഉമ്മറും ഭാര്യ ഫാത്തിമയും കൊല്ലപ്പെടുന്നത്. രാവിലെ എട്ടരയോടെയാണ് തലയ്ക്കും കഴുത്തിനും വെട്ടേറ്റനിലയില്‍ കിടപ്പുമുറിയിലെ കട്ടിലിന് മുകളില്‍ ഇരുവരുടെയും മൃതദേഹം കണ്ടത്.

കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടതോടെ കൊലപാതകത്തിലെ ദൂരുഹതകളും ഏറി. യാതൊരു തെളിവുകളും അവശേഷിപ്പിക്കാതിരുന്നതാണ് പൊലിസിന് ആദ്യ വെല്ലുവിളിയായത്. കൊലപാതക ലക്ഷ്യവും വ്യക്തമായില്ല.

പ്രാഥമിക നിഗമനം മോഷണമായരുന്നെങ്കിലും വന്‍ സാമ്പത്തികശേഷി കൊല്ലപ്പെട്ടവര്‍ക്കില്ലാതിരുന്നതും മൃതദേഹത്തിലെ ചില ആഭരണങ്ങള്‍ നഷ്‌പ്പെടാതിരുന്നതും പല അഭ്യൂഹങ്ങളും പരത്തി.

തീവ്രവാദ ബന്ധമാണ് കൊലയ്ക്ക് പിന്നിലെന്നും അന്യസംസ്ഥാന തൊഴിലാളികളാണ് കൊലനടത്തിയതെന്നും അഭ്യൂഹമുയര്‍ന്നു. ദിവസങ്ങള്‍ പിന്നിട്ടതോടെ ‘പൊലിസ് ഇരുട്ടില്‍ തപ്പുക’യാണെന്നും ‘അന്വേഷണം എങ്ങുമെത്തയില്ല’ എന്നിങ്ങനെ കേസില്‍ അന്വേഷണസംഘത്തിന്റെ മനോവീര്യം തകര്‍ക്കുന്ന രീതിയിലുള്ള പ്രചരണവും ശക്തിപ്പെട്ടു. എന്നാല്‍ ഇത്തരം ചതിക്കുഴികളിലൊന്നും പെടാതെ വെല്ലുവിളി ഏറ്റെടുത്ത് പൊലിസ് പ്രതിയിലേക്ക് പതിയെ അടുക്കുകയായിരുന്നു.

അതി വിപുലമായരീതിയിലാണ് പൊലിസ് അന്വേഷണം പുരോഗമിച്ചത്. രാഷ്ട്രീയം, കൊല്ലപ്പെട്ടവരുടെ മതവിശ്വാസം, തീവ്രവാദം, സാമ്പത്തിക ഇടപാടുകള്‍, കുടുംബം, ഇതരസംസ്ഥാനതൊഴിലാളികളുടെ ഇടപെടല്‍ എന്നിവയെല്ലാം കര്‍ശനമായി പരിശോധിച്ചു. കൊലപാതകത്തിന്റെ രീതിയും സമഗ്രമായി വിലയിരുത്തി.

പകപോക്കലിന്റെ ഭാഗമായി ആളുമാറി കൊലനടത്തിയതാണോ, തീവ്രവാദസംഘടനകളുടെ പകപോക്കലാണോ എന്നിവയിലെല്ലാം വിദഗ്ധമായി അന്വേഷണം നടത്തി.

രണ്ട് ലക്ഷത്തിലധികം ഫോണ്‍കോളുകളും എസ്എംഎസ്സുകളും സൈബര്‍സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു. ജില്ലയിലെ പ്രധാനകേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. മോഷണകേസില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് പേരെ ചോദ്യംചെയ്യുകയും ഫിംഗര്‍പ്രിന്റ് അടയാളപ്പെടുത്തുകയും ചെയ്തു.

കൂടാതെ തൊഴിലാളികളടക്കം 250ലധികം പേരുടെ ഫിംഗര്‍പ്രിന്റ്, ഫൂട്ട്പ്രിന്റ് എന്നിവ പരിശോധിച്ചു. സംസ്ഥാനത്തെ വിവിധ ആര്‍ടിഒ ഓഫീസുകളില്‍ നിന്നും വിവരം ശേഖരിച്ച് സ്ഥലത്ത് വന്ന്‌പോയ വാഹനങ്ങളെകുറിച്ച് അന്വേഷണം നടത്തി. സംഭവസ്ഥലത്തും പരിസരത്തുമുള്ള കിണറുകള്‍ വറ്റിച്ചും പരിസരത്തെ കാടുകള്‍ വെട്ടിതെളിച്ചും അന്വേഷണം പുരോഗമിച്ചു.

ജില്ലാ പൊലിസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. മാനന്തവാടി പൊലിസ് ഇന്‍സ്‌പെക്ടര്‍ പി കെ മണി, ബത്തേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ എം ഡി സുനില്‍, എസ്‌ഐ മാരായ മാത്യു, ജിതേഷ്, ബിജു, ആന്റണി എന്നിവരടക്കം 28പേരാണ് സംഘത്തിലുള്‍പ്പെട്ടത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read