എന്തിനാണ് ഇന്നത്തെ വടകര ഹര്‍ത്താല്‍ ?

By | Tuesday February 13th, 2018

SHARE NEWS

വടകര: ജെ ടി റോഡിലെ നിര്‍ദ്ദഷ്ഠ മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ സമരവുമായി ബന്ധപ്പെട്ട് ഇന്ന് യുഡിഎഫ് പിന്തുണ നല്‍കുന്ന ഹര്‍ത്താലിനെതിരെ ഒരു വിയോജന കുറിപ്പ് സോഷ്യല്‍ മീഡിയില്‍ വൈറാലാകുന്നു….

പ്ലാസ്റ്റിക് മാലിന്യം ഒരു വലിയ വിപത്തായി മാറി വരുകയാണ്. പുനരുപയോഗം സാദ്ധ്യമല്ലാത്ത പ്ലാസ്റ്റിക് ക്ലാരി ബാഗുകള്‍ പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതങ്ങള്‍ കാണണമെങ്കില്‍ നമ്മുടെ നദികളും, തോടുകളും തണ്ണീര്‍തടങ്ങളും കാണണം. പുതുപ്പണം കക്കട്ടി തുരുത്തി ഭാഗങ്ങളില്‍ വേലിയേറ്റ സമയത്ത് പോയാല്‍ കാണുന്ന കാഴ്ച ഭീകരമാണ്. ഒരു പ്രത്യേകനാറ്റം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ നിന്നും അടിച്ചുകറുന്ന ദൃശ്യങ്ങള്‍ പേടിപ്പെട്ടുത്തും
ഈയൊരു അവസ്ഥക്കൊരു മാറ്റം വരുത്താന്‍ ശ്രമിക്കുകയാണ് നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍. വടകര ശുചിത്വ വടകര എന്ന പേരില്‍ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ പ്ലാസ്റ്റിക് സഞ്ചികള്‍, പഴയ പ്ലാസ്റ്റിക് ഉരുപ്പടികള്‍ കുപ്പികള്‍ എന്നിവ വീടുകള്‍ കയറി ശേഖരിക്കുന്ന വലിയ ഒരു മുന്നേറ്റം നഗരസഭയില്‍ നടക്കുകയാണ്.

വീടുകളില്‍ നിന്ന് വെറുതെ ശേഖരിക്കുകയല്ല. നല്ല വണ്ണം കഴുകി വൃത്തിയാക്കിയാണ് ഇവ ശേഖരിക്കുന്നത്. ഒരു മാസത്തില്‍ ഒന്നും രണ്ടും തവണ ഈ പ്ലാസ്റ്റിക്കുകള്‍ സംസ്‌ക്കരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും. അതിനിടയില്‍ ഈ സാധനങ്ങള്‍ ജെ.ടി.റോഡിലെ പഴയ ഫയര്‍ഫോഴ്‌സ് കെട്ടിടത്തില്‍ സൂക്ഷിക്കും. നഗരസഭ കൗണ്‍സില്‍ യാതൊരു എതിര്‍പ്പുമില്ലാതെയാണ് ഈ തീരുമാനമെടുത്തത്. എന്നാല്‍ ചില തീവ്രവാദ സംഘടകള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതാണ് പ്രശ്‌നമായത്. ലീഗ് അതിനെ മറികടക്കാന്‍ സമരം ചെയ്യുന്നത് മനസിലാക്കാം.

എന്നാല്‍ കോണ്‍ഗ്രസ് എന്തടിസ്ഥാനത്തിലാണ് ഈ ജനകീയ മുന്നേറ്റത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. നാളെ ഭരണത്തില്‍ വരേണ്ടവരാണ്. ഈ
ശുരുതരമായ പ്ലാസ്റ്റിക് മാലിന്യത്തെ എങ്ങിനെയാണ് നേരിടുക എന്ന് കൂടി സമരംചെയ്യുന്നവര്‍ ആലോചിക്കണം. ഏതൊരു നന്മയുള്ള പ്രവര്‍ത്തനത്തെയും എതിര്‍ത്ത് പരാജയപ്പെട്ടത്തുക എന്ന നിലപാടില്‍ നിന്ന് രാഷ്ട്രീയ കക്ഷികള്‍ പിന്‍മാറണം. ഇല്ലെങ്കില്‍ കേരളം മാലിന്യ സംസ്ഥാനമായി മാറും.

 

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read