വടകരയില്‍ യുവാവിനെ ക്വാര്‍ട്ടേഴസ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

By | Friday March 23rd, 2018

SHARE NEWS

വടകര: പച്ചക്കറി മുക്കിലെ ക്വട്ടേഴ്‌സിനെ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ച് മാസത്തോളമായി ഇവിടെ വാടകക്ക് താമസിക്കുന്ന സതീന്‍(42) നെയാണ് മരിച്ചത്. ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച പുലര്‍ച്ചയോ മരിച്ചു എന്നാണ് അനുമാനിക്കുന്നത്.

വ്യാഴാഴ്ച വൈകീട്ടായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ക്വട്ടേഴ്‌സിലുള്ളവര്‍ പൊലീസിനെ വിവരമറിയിക്കുകയും വ്യാഴാഴ്ച വൈകീട്ട് പൊലീസ് വാതില്‍ പൊളിച്ച് അകത്ത് കടന്നാണ് അടുക്കള മുറിയുടെ സീലിംഗില്‍ കെട്ടി തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് പൊലീസ് എത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയുമായി വിവാഹം ബന്ധം വേര്‍പ്പെടുത്തിയ ശേഷം സതീശന്‍ വീടും പറമ്പും വിറ്റതിന് ക്വട്ടേഴ്‌സിലായിരുന്നു താമസം. സതീശന്‍ ജോലിക്കൊന്നും പോകാതെ മുറിയില്‍ കഴിയുകയായിരുന്നുവെന്നും മാതാ പിതാക്കള്‍ നേരതത്തെ മരണപ്പെട്ടിരുന്നുവെന്നും വിവാഹം ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം ഏറെ വിഷാദ അവസ്ഥയിലായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read