പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് രാപ്പകല്‍ സമരവുമായി യൂത്ത് ലീഗ്

By news desk | Thursday January 18th, 2018

SHARE NEWS

വടകര: കുറ്റ്യാടി നിയോജക മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുകയാണെന്നും നിരപരാധികളായ യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് തിരിഞ്ഞ് പിടിച്ച് കള്ളക്കേസ് ചുമത്തുകയാണെന്നും യൂത്ത് ലീഗ് നിയോജകമണ്ഡലം ആരോപിക്കുന്നു. ഭരണകക്ഷിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന പൊലീസിന്റെ തെറ്റായ നടപടികളില്‍ പ്രതിഷേധിച്ച് ഈ മാസം 23 ന് വില്ല്യപ്പള്ളിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read