News Section: അഴിയൂർ

കെ ടി ബസാറില്‍ ബൈക്ക് അപകടം വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

December 22nd, 2018

വടകര: ദേശീയപാത കെ ടി ബസാറിനു സമീപമുണ്ടായ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വടകര മുനിസിപ്പാലാറ്റി വാര്‍ഡ് കൗണ്‍സിലര്‍ ടി പി പ്രസീതയുടേയും പഴങ്കാവ് ചന്ദ്രി നിവാസില്‍ കച്ചേരി പറമ്പത്ത് ശശീന്ദ്രന്റെയും മകന്‍ അശ്വന്ത് (21) മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടന്‍ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്.

Read More »

മാഹിയിൽ നിന്നും കടത്തുകയായിരുന്ന ഇരുപത് കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

December 21st, 2018

വടകര:മാഹിയിൽ നിന്നും കടത്തുകയായിരുന്ന ഇരുപത് കുപ്പി വിദേശ മദ്യവുമായി യുവാവിനെ എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു.തമിഴ്നാട് നാമക്കൽ സേന്ദമംഗലം പണക്കാരമട്ടി ബോയേൽ തെരുവിൽ രവികുമാറിനെയാണ്(27)വടകര എക്സ്സൈസ് പ്രിവന്റീവ് ഓഫീസർ കെ.എം.സോമസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എക്സ്സൈസ് ഇന്റലിജൻസ് ബ്യുറോവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച കാലത്ത് 11 മണിക്ക് ദേശീയ പാതയിലെ കുഞ്ഞിപ്പള്ളി ബ്ലോക്ക് ഓഫീസിനു മുൻ വശത്ത് വെച്ച് നടത്തിയ സ്‌പെഷൽ ഡ്രൈവിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ബസ്സിൽ കടത്തുകയായിരുന...

Read More »

കടല്‍ സുരക്ഷാ സ്‌ക്വാഡ് രൂപീകരണം; ബോട്ടുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

December 21st, 2018

വടകര : കടല്‍ സുരക്ഷാ സ്‌ക്വാഡ് രൂപീകരണത്തിന്‍റെ ഭാഗമായി ബോട്ടുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓഖി, പ്രളയം പോലുള്ള ദുരന്ത സാഹചര്യത്തില്‍ അടിയന്തര രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായി കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നതിന് എല്ലാ സുരക്ഷാ സംവിധാനങ്ങളുമുള്ള ബോട്ടുടമകളില്‍ നിന്നും ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോവയില്‍ പരിശീലനം നല്‍കും. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍, ഫിഷറീസ് സ്റ്റേഷന്‍, ബേപ്പൂര്‍, വടകര, കൊയിലാണ്ടി, ബേപ്പൂര്‍ മത്സ്യഭവനുകള്‍ എന്നിവിട...

Read More »

വടകരയില്‍ കായിക പരിശീലന ക്യാമ്പിന് നാളെ തുടക്കമാകും

December 21st, 2018

വടകര:വടകര നഗരസഭ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിക്കുള്ളിലെ  സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കായിക പരിശീലന ക്യാമ്പ്  നാളെ  മുതല്‍ ആരംഭിക്കുമെന്ന് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.ഗോപാലൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാര്‍ച്ച് ആദ്യ വാരംവരെ നടക്കുന്ന കോച്ചിംഗ് ക്യാമ്പില്‍ 5, 6, 7 ക്ലാസിലെ വിദ്യാര്‍ഥികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷം വോളിബോള്‍, ബാസ്കറ്റ്ബോള്‍, അത്‌ലറ്റിക്‌സ് എന്നീ ഇനങ്ങളില്‍ പരിശീലനത്തിനായി ത...

Read More »

വാഹനാപകടം; വടകരയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

December 20th, 2018

വടകര : കണ്ണൂക്കരയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സിയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അഴിത്തല കുഞ്ഞിക്കണ്ടി റഷീദയുടെയും കണ്ണൂക്കര സ്വദേശി ഇ ടി ലത്തീഫിന്റെയും മകനും കണ്ണൂക്കര ശാഖ വൈസ് പ്രസിഡന്റുമായ ഇ ടി ഷാനവാസ് (17) മരിച്ചത്. വടകര അന്‍സാര്‍ കോളേജില്‍ പ്ഌസ് ടു വിദ്യാര്‍ത്ഥിയാ ഷാനവാസ് സ്‌കൂള്‍ വിട്ട് വരുന്ന വഴിക്കാണ് അപകടത്തില്‍ പെട്ട്ത്. സഹോദരങ്ങള്‍: ഫാത്തിമത്തുല്‍ ഷംന, ഫാത്തിമത്തുല്‍ ഹസ്‌ന ഖബറടക്കം ഇന്ന് വൈകീ്ട്ട് മാടാക്കര ജുമാ മസ്ജിദില്‍ നടക്കും

Read More »

മാലിന്യ സംസ്‌കരണം ; ഒരു വടക്കന്‍ വീരഗാഥയുമായി അഴിയൂര്‍ ഗ്രാമപഞ്ചായത്ത്

December 20th, 2018

വടകര: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് എന്നും തലവേദനയായി മാറുന്ന പ്ലാസ്റ്റിക് മാലിന്യം പുഷ്പം പോലെ കാര്യം ചെയ്ത് അഴിയൂര്‍ ഗ്രാമപഞ്ചായത്ത്. റോഡ് നിര്‍മ്മാണത്തിന് പ്ലാസ്റ്റിക് മാലിന്യം പദ്ധതിക്കായി ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് നല്‍കി അഴിയൂര്‍ ഒന്നാമതെത്തി. ക്ലീന്‍ കേരള കമ്പനിയുടെ ആദരവ് അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. അയ്യൂബും ,പഞ്ചായത്ത് സിക്രട്ടറി.ടി.ഷാഹുല്‍ ഹമീദും കിലയില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് കില ഡയറക്ടര്‍ ഡോ. ജോയ്.ഇളമണ്‍ നിന്നും ഏറ്റ് വാങ്ങി. റോഡ് പ്രവൃര്‍ത്തിക്ക...

Read More »

കുട്ടികൾക്കായുള്ള സൗജന്യ പരിശോധന ക്യാമ്പ് ഞായറാഴ്ച ആശ ഹോസ്പിറ്റലിൽ

December 20th, 2018

വടകര: ആശ ഹോസ്പിറ്റൽ ഇ.ൻ.ടി. വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളിൽ കണ്ടു വരുന്ന മൂക്കിലെ ദശ, ടോൺസിലൈറ്റിസ്, സൈനസൈറ്റിസ് എന്നീ രോഗങ്ങൾക്കുള്ള സൗജന്യ പരിശോധനാ ക്യാമ്പ് ഈ വരുന്ന ഞായറാഴ്ച (23/12/2018)  രാവിലെ പത്തു മണി മുതൽ പന്ത്രണ്ടു മണി വരെ നടത്തപ്പെടുന്നു. ഇ.ൻ.ടി. സർജനായ ഡോ. മുനീബ് എം. ഈ ക്യാമ്പിന് നേതൃത്വം വഹിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് സൗജന്യ പരിശോധന ലഭിക്കുക. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക: 04962664000, 9074556990

Read More »

തപാല്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക്; വടകര മേഖലയില്‍ തപാല്‍ സംവിധാനം തടസ്സപ്പെട്ടു

December 18th, 2018

വടകര: എഫ് എന്‍ പി ഒ ആഭിമുഖ്യത്തില്‍ ഗ്രാമീണ മേഖലയിലെ തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഇതിനെ തുടര്‍ന്ന്‍ ഗ്രാമീണ മേഖലയിലെ തപാല്‍ സംവിധാനം തടസ്സപ്പെട്ടു. കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ വ്യാപകമായി നടക്കുന്ന അനിശ്ചിത കാല സമരത്തിന്റെ ഭാഗമായാണ് പണിമുടക്ക്.  പണിമുടക്കിന്റെ ഭാഗമായി വടകര പോസ്റ്റല്‍ സുപ്രണ്ട് ഓഫീസിനു മുമ്പില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സംസ്ഥാന പ്രസിഡന്റ് പി. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പി. ചന്ദ്രന്‍, പി ...

Read More »

വടകര നഗരസഭാ പരിധിയില്‍ ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു

December 17th, 2018

വടകര: നഗരസഭയിലെ നിലവില്‍ ആശാവര്‍ക്കര്‍ ഇല്ലാത്ത 2,4,5,8,9,10,11,12,14,25,26,30,32 എന്നീ വാര്‍ഡുകളില്‍ ആശാ വര്‍ക്കര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 25നും 45നും മധ്യേ പ്രായമുള്ള, വടകര നഗരസഭാ പരിധിയിലെ ചേരി പ്രദേശത്ത് താമസക്കാരായിരിക്കണം. എട്ടാം തരം വരെയെങ്കിലും പഠിച്ച വിവാഹിതയോ,വിധവയോ, വിവാഹ മോചിതയോ ആയിരിക്കണം. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സന്നദ്ധ സേവകര്‍ക്ക് മുന്‍ഗണന ലഭിക്കും.യോഗ്യത,വയസ്സ്, പ്രവൃത്തി പരിചയം, എന്നിവ രേഖപ്പെടുത്തിയ അപേക്ഷകള്‍ ഇന്ന്‌ വരെ നഗരസഭാ ഓഫീസില്‍ സ്വീകരി...

Read More »

‘മുത്താരം പൊയില്‍ ഒരു ചോദ്യ ചിഹ്നം’ ; ജനകീയ സിനിമാ പ്രദര്‍ശനത്തിന് ചോമ്പാലില്‍ തുടക്കമായി

December 17th, 2018

വടകര : ചോമ്പാല ദൃശ്യം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ട്രീറ്റ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച 'മുത്താരം പൊയില്‍ ഒരു ചോദ്യ ചിഹ്നം' എന്ന പരിസ്ഥിതി സിനിമയുടെ പ്രദര്‍ശന വാരത്തിന് ചോമ്പാലില്‍ തുടക്കമായി. അഴിയൂര്‍ ഒഞ്ചിയം, മേഖലകളിലെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രദര്‍ശനവാരം മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ് ചോമ്പാല ഉദ്ഘാടനം ചെയ്തു. സോമന്‍ മാഹി അധ്യക്ഷത വഹിച്ചു. മാരാംവീട്ടില്‍ ലക്ഷ്മണന്‍, കെപി ഗോവിന്ദന്‍, കെപി വിജയന്‍, രാജേഷ് മാഹി, സംവിധായകന്‍ വിപി മോഹന്‍ദാസ് സംസാരിച്ചു.

Read More »