News Section: ആയഞ്ചേരി

രക്തഗ്രൂപ്പ് അറിയാത്തവരുണ്ടോ? ബ്ലഡ്‌ ഡോണേർസ് കേരള നാളെ രക്തനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

January 14th, 2019

  വടകര: രക്തഗ്രൂപ്പ് അറിയാത്തവരുണ്ടോ? അവര്‍ക്കായി  ബ്ലഡ്‌ ഡോണേർസ് കേരള നാളെ രക്തനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു . നോബിൾ കോളേജ് നാദാപുരം, ബ്ലഡ്‌ ഡോണേർസ് കേരള, കോഴിക്കോട്- വടകര എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നാളെ  നു ആര്‍.എ.സി  ഹയർ സെക്കൻഡറി സ്ക്കൂൾ കടമേരി വെച്ചു രാവിലെ 9 മണി മുതൽ രക്ത ഗ്രൂപ്പ്‌നിർണയവും ഡാറ്റ ശേഖരണവും സംഘടിപ്പിക്കുന്നു. രക്തഗ്രൂപ്പ് നിർണയം നടത്തുവാനും രക്തദാനത്തിന് താൽപ്പര്യമുള്ളവർ ഡാറ്റ നൽകുവാനും ഈ ദിവസം ഉപയോഗപ്പെടുത്താം. ബ്ലഡ് ഡണേഷൻ ക്യാമ്പ് ചെയ്യാൻ താൽപ്പര്യം ഉളളവർ ബന്ധ...

Read More »

ആയഞ്ചേരിയില്‍ 13 ന് യു ഡി എഫ് പ്രക്ഷോഭ സംഗമം

January 9th, 2019

വടകര: കുറ്റ്യാടി മണ്ഡലം യു ഡി എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭ സംഗമം സംഘടിപ്പിക്കുന്നു. ഈ മാസം 13 ന്് വൈകുന്നേരം 3 ന് ആയഞ്ചേരി കമ്യൂണിറ്റി ഹാളില്‍ സംഗമം നടക്കും. മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭം സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള പ്രവര്‍ത്തന പരിപാടികളും ചര്‍ച്ച ചെയ്യും. പാറക്കല്‍ അബ്‌റുള്ള എംഎല്‍എ, ജില്ലാ യു.ഡി ,എഫ് നേതാക്കള്‍ സംഗമത്തില്‍ പങ്കെടുക്കും. മണ്ഡലം യു ഡി എഫ് കമ്മറ്റി അംഗങ്ങള്‍, പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി ഭാരവാഹികള്‍, ബൂത്ത് കമ...

Read More »

ആയഞ്ചേരി കമ്പനി പീടിക കടമേരി തണ്ണീര്‍പന്തല്‍ റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു

January 9th, 2019

വടകര: ആയഞ്ചേരി കമ്പനി പീടിക -കടമേരി തണ്ണീര്‍പന്തല്‍ റോഡില്‍ പുനഃരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡില്‍ വെള്ളിയാഴ്ച മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം തോടന്നൂര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ആയഞ്ചേരി ഗണപതി ക്ഷേത്ര സമീപത്തു നിന്നും ഇരിങ്ങാലിപ്പുറത്ത് മുക്ക് വള്ള്യാട് വഴി ആയഞ്ചേരി വില്ല്യാപ്പള്ളി റോഡിലേക്കും തിരിച്ചും പോകേണ്ടതാണെന്നും അറിയിപ്പില്‍ പറഞ്ഞു.

Read More »

കടത്തനാട്ടിലെ വനിതകള്‍ അണിചേര്‍ന്നത് അഴിയൂര്‍ മുതല്‍ മൂരാട് വരെ

January 1st, 2019

  വടകര: കടത്തനാട്ടിലെ മണ്ണില്‍നിന്നും വനിതാമതിലില്‍ അണിചേരാന്‍ എത്തിയത് ആയിരങ്ങള്‍. വടകര പ്രദേശങ്ങളില്‍ നിന്നും അണിചേര്‍ന്നവരുടെ വനിതാമതില്‍ അഴിയൂര്‍ മുതല്‍ മൂരാട് വരെ നീണ്ടു. ഒഞ്ചിയം സമരസേനാനി മേനോന്‍ കണാരന്റെ മകള്‍ മാധവിയമ്മയാണ് ജില്ലയിലെ ആദ്യ കണ്ണിയായത്. പത്മശ്രീ മീനാക്ഷി ഗുരുക്കള്‍, പ്രശസ്ത നര്‍ത്തകി ലിസി മുരളീധരന്‍ എന്നിവര്‍ വടകരയില്‍ വനിതാ മതിലിന്റെ ഭാഗമായി. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വടകര, നാദാപുരം, കുറ്റ്യാടി, ഒഞ്ചിയം, ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു ലക്ഷത്തോളം ...

Read More »

നാട്ടുകാരുടെ മനം കവർന്ന് എൻ.എസ്.എസ് ക്യാമ്പിന് സമാപനം

December 31st, 2018

വടകര: വള്ള്യാട് നോർത്ത് എം. എൽ.പി സ്കൂളിൽ വെച്ച്നടന്ന തിരുവള്ളൂർ  ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിന്റെ സപ്തദിന എൻഎസ്എസ് ക്യാമ്പ് സമാപിച്ചു . സമാപന സമ്മേളനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സുമ തൈക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി .കവിത അധ്യക്ഷത വഹിച്ചു. . മികച്ച വളണ്ടിയർമാർക്കുള്ള ഉപഹാര സമർപ്പണം ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ  വി.എൻ.മുരളീധരൻ  നിർവഹിച്ചു. എൻഎസ്എസ്  യൂണിറ്റ്  വളള്യാട് നോർത്ത് എം.എൽ പി സ്കൂൾ കുട്ടികൾക്ക് വേണ്ടി നൽകിയ സൈക്കിളുകൾ   സ്കൂൾ മാനേജ്മെന്റ്  കമ്മിറ്...

Read More »

പുതിയ ഡി.ടി പൈപ്പുകൾ സ്ഥാപിക്കുന്നതിനാല്‍ കുടിവെള്ളം തടസപ്പെടുമെന്ന് വടകര വാട്ടർ അതോറിറ്റി അറിയിച്ചു

December 28th, 2018

വടകര:എടച്ചേരി മുതൽ വില്ല്യാപ്പള്ളി പഞ്ചായത്തിലെ അമരാവതി പമ്പ് ഹൗസ് വരെയുള്ള പഴയ എ.സി ലൈനുകൾ മാറ്റി പുതിയ ഡി.ടി പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നാളെ മുതൽ ആരംഭിക്കുന്നതിനാൽ 15 ദിവസത്തോളം ഇവിടെ നിന്നും പമ്പിങ് സാധ്യമല്ലെന്ന് വടകര വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. കൂടാതെ നാളെ മുതൽ ഒരാഴ്ചക്കാലം ഒഞ്ചിയം,ചോറോട്,ഏറാമല,അഴിയൂർ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണം ഭാഗികമായി തടസ്സപ്പെടുകയോ വൈകാനോ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറഞ്ഞു.പ്രവൃത്തിയുടെ വിജയകരമായ പൂർത്തീകരണത്തിന് ജനങ്ങൾ ...

Read More »

കടല്‍ സുരക്ഷാ സ്‌ക്വാഡ് രൂപീകരണം; ബോട്ടുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

December 21st, 2018

വടകര : കടല്‍ സുരക്ഷാ സ്‌ക്വാഡ് രൂപീകരണത്തിന്‍റെ ഭാഗമായി ബോട്ടുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓഖി, പ്രളയം പോലുള്ള ദുരന്ത സാഹചര്യത്തില്‍ അടിയന്തര രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായി കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നതിന് എല്ലാ സുരക്ഷാ സംവിധാനങ്ങളുമുള്ള ബോട്ടുടമകളില്‍ നിന്നും ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോവയില്‍ പരിശീലനം നല്‍കും. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍, ഫിഷറീസ് സ്റ്റേഷന്‍, ബേപ്പൂര്‍, വടകര, കൊയിലാണ്ടി, ബേപ്പൂര്‍ മത്സ്യഭവനുകള്‍ എന്നിവിട...

Read More »

വടകരയില്‍ കായിക പരിശീലന ക്യാമ്പിന് നാളെ തുടക്കമാകും

December 21st, 2018

വടകര:വടകര നഗരസഭ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിക്കുള്ളിലെ  സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കായിക പരിശീലന ക്യാമ്പ്  നാളെ  മുതല്‍ ആരംഭിക്കുമെന്ന് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.ഗോപാലൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാര്‍ച്ച് ആദ്യ വാരംവരെ നടക്കുന്ന കോച്ചിംഗ് ക്യാമ്പില്‍ 5, 6, 7 ക്ലാസിലെ വിദ്യാര്‍ഥികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷം വോളിബോള്‍, ബാസ്കറ്റ്ബോള്‍, അത്‌ലറ്റിക്‌സ് എന്നീ ഇനങ്ങളില്‍ പരിശീലനത്തിനായി ത...

Read More »

തപാല്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക്; വടകര മേഖലയില്‍ തപാല്‍ സംവിധാനം തടസ്സപ്പെട്ടു

December 18th, 2018

വടകര: എഫ് എന്‍ പി ഒ ആഭിമുഖ്യത്തില്‍ ഗ്രാമീണ മേഖലയിലെ തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഇതിനെ തുടര്‍ന്ന്‍ ഗ്രാമീണ മേഖലയിലെ തപാല്‍ സംവിധാനം തടസ്സപ്പെട്ടു. കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ വ്യാപകമായി നടക്കുന്ന അനിശ്ചിത കാല സമരത്തിന്റെ ഭാഗമായാണ് പണിമുടക്ക്.  പണിമുടക്കിന്റെ ഭാഗമായി വടകര പോസ്റ്റല്‍ സുപ്രണ്ട് ഓഫീസിനു മുമ്പില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സംസ്ഥാന പ്രസിഡന്റ് പി. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പി. ചന്ദ്രന്‍, പി ...

Read More »

വനിതകള്‍ക്ക് വിപണനരംഗത്ത് സുസ്ഥിര വരുമാനം ; വടകര ബ്ലോക്ക്‌ പഞ്ചായത്ത് സമ്പൂര്‍ണ്ണ ഹോംഷോപ്പ് പദ്ധതിക്ക് തുടക്കമായി

December 15th, 2018

വടകര:നൂറോളം വനിതകള്‍ക്ക് പ്രദേശിക ഉത്പന്നങ്ങളുടെ വിപണനരംഗത്ത് സുസ്ഥിര വരുമാനം ഉറപ്പുവരുത്തികൊണ്ട് വടകര ബ്ളോക്ക് പഞ്ചായത്ത് സമ്പൂര്‍ണ്ണ  ഹോംഷോപ്പ് പദ്ധതിക്ക് തുടക്കമായി. ഭരണസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നേട്ടം. നാല് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഹോംഷോപ്പ് സ്ഥാപിക്കുന്നതിനും പുതുതായി നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും കഴിഞ്ഞു. ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ സി.കെ.നാണു എം.എൽ.എ പ്രഖ്യാപനം നടത്തി.ബ്ളോക്ക് പഞ്ച...

Read More »