News Section: ആയഞ്ചേരി

ഇന്ധന വില പൊള്ളുന്നു … പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

January 20th, 2018

വടകര: ഇന്ധന വില വര്‍ദ്ധനവിനെതിരെ സമരം ചെയ്ത് അധികാരത്തിലേറിയ എന്‍ഡിഎ ഭരണകാലത്തും ഇന്ധനവില മേലോട്ട് തന്നെ. ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ ആയഞ്ചേരിയില്‍ പെട്രോള്‍ പമ്പിനു മുന്നില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. യാതൊരു നിയന്ത്രണവും ഇല്ലാതെ പെട്രോള്‍ഡീസല്‍ വില അനുദിനം വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായാണ് യൂത്ത് കോണ്‍ഗ്രസ്സ് സമരം. പരിപാടി നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് ...

Read More »

ലിങ്ക് റോഡിലൂടെയുള്ള ബസ് സർവ്വീസ് തുടരും. സ്വകാര്യ ബസ്സുടമകളുടെ പ്രയാസങ്ങൾക്ക് താൽക്കാലിക പരിഹാരം

January 3rd, 2018

വടകര:പഴയ ബസ് സ്റ്റാൻഡിൽനിന്നും വില്യാപ്പള്ളി,ആയഞ്ചേരി,മേമുണ്ട,കോട്ടപ്പള്ളി,തീക്കുനി ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സുകൾ പുതിയ ബസ് സ്റ്റാൻഡ് ഒഴിവാക്കി ലിങ്ക് റോഡിലൂടെ  തിരിച്ചു വിട്ടതിനെതിരെ സ്വകാര്യ ബസ്സുടമകളുടെ പ്രതിഷേധത്തിന് താൽക്കാലിക പരിഹാരം. ട്രാഫിക് എസ്.ഐ.എം.എം.സുദർശന കുമാർ വിളിച്ചു ചേർത്ത യോഗത്തിലാണ് താത്കാലിക പരിഹാരമായത്. താൽക്കാലികമായി നിലവിലത്തെ ലിങ്ക് റോഡിലൂടെയുള്ള സർവ്വീസ് തുടരാനും,ബസ്സുടമകൾക്ക് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടാകുകയാണെങ്കിൽ കുറച്ച് ദിവസം കഴിഞ് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന...

Read More »

മയ്യന്നൂരില്‍ നിറുത്തിയിട്ട ഓട്ടോറിക്ഷയും കാറും കത്തി നശിച്ചു

December 26th, 2017

വടകര: മയ്യൂൂരില്‍ ക്വാട്ടേഴ്‌സ് മുറ്റത്ത് നിര്‍ത്തിയ കാറും ഓട്ടോറിക്ഷയും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. തെക്കെ പറമ്പത്ത് രാജേഷിന്റെ ഐ 10 കാറും ആപ്പ് ഓട്ടോറിക്ഷയുമാണ് കത്തി നശിച്ചത്. സമീപത്തെ വീട്ടുകാരാണ് വാഹനങ്ങള്‍ക്ക് തീപീടിച്ച കാര്യം രാജേഷിനെ അറിയിക്കുന്നത്. വടകര നിന്ന് ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. വടകര പൊലീസ് കേസെടുത്തു.

Read More »

വീണ്ടും അക്രമ സാധ്യത; ആയഞ്ചേരിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബാക്രമണ ശ്രമം

June 27th, 2017

വടകര: ആയഞ്ചേരിയില്‍ വീണ്ടും അക്രമ സാധ്യത. സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബാക്രമണ ശ്രമം. ആയഞ്ചേരി ഈസ്റ്റ് ബ്രാഞ്ച് അംഗം നാളോംകാട്ടില്‍ കുമാരന്റെ വീടിനു നേരെയാണ് ബോംബാക്രമണ ശ്രമം നടന്നത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. വീടിന്റെ വരാന്തയില്‍ കത്തിച്ച സിഗരറ്റിന്റെ അടുത്ത് ബോംബ് വെച്ച് ആക്രമികള്‍ ഓടിപ്പോവുകയായിരുന്നു. നനവ് ഉള്ളതിനാല്‍ സിഗരറ്റില്‍നിന്നും ബോംബിലേക്ക് തീപ്പടര്‍ന്നില്ല. അക്രമികളെ വീട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി. സംഭവത്തില്‍ സിപിഐ എം ആയഞ്ചേരി ല...

Read More »

കോട്ടപ്പള്ളിയില്‍ ബോംബുകള്‍ കണ്ടെത്തിയ സംഭവം ; കര്‍ശന പരിശോധന തുടരുമെന്ന് പോലീസ്

May 4th, 2017

വടകര: കോട്ടപ്പള്ളിയില്‍  മൂന്ന് പൈപ്പ് ബോംബുകളും ഒരു സ്റ്റീല്‍ ബോംബും കണ്ടെതിയെതിനെ തുടര്‍ന്ന്‍ സ്ഥലത്ത് കര്‍ശന പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു  ബോംബ് ഉണ്ടായിരുന്നത്. കോട്ടപ്പള്ളി കണ്ണമ്പത്തുകര റോഡിനു സമീപം രണ്ട് പറമ്പുകള്‍ക്കിടയില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. കഴിഞ്ഞദിവസം നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വടകര സി.ഐ. മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തിയത്. ബോംബ് സ്‌ക്വാഡും ഉണ്ടായിരുന്നു.  പിടിച്ചെടുത്ത ബോംബ് പിന്നീട് നിര്‍വീര്യമാക്കി.പ...

Read More »

നാടിന്‍റെ വികസനത്തിനു രാഷ്ട്രീയം ആവശ്യമില്ലെന്ന് മുല്ലപ്പള്ളി

February 13th, 2017

വടകര :നാടിന്‍റെ വികസനത്തിനു രാഷ്ട്രീയം ആവശ്യമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി.നമുടെ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വികസനത്തിന്റെ ഗുണമേന്മകള്‍ അനുഭവിക്കാന്‍ സാധിക്കുന്നിടത്താണ് വികസനം ശരിയായ അര്‍ഥത്തില്‍ പൂര്‍ണ്ണത കൈവരികയുല്ല്ലുവെന്ന് അദ്ദേഹം പറഞ്ഞു.രാഷ്ട്രീയത്തിന് ചുറ്റും  അതീതമായുള്ള  കൂട്ടായ്മകള്‍ വളരുമ്പോഴാണ് സമഗ്രമായ വികസനം സാധ്യമാവുകയെന്ന് മുല്ലപ്പള്ളി അഭിപ്രായപെട്ടു. കുറ്റിയാടി ആയഞ്ചേരിയില്‍ എംഎല്‍എ പാറക്കല്‍ അബ്ദുല്ലയുടെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പ് ഓ...

Read More »

ആയഞ്ചേരി വീടാക്രമിച്ച സംഭവം നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ്‌ കമ്മിറ്റി

February 9th, 2017

വടകര:ആയഞ്ചേരി പഞ്ചായത്തില്‍ തെക്കേതറമ്മല്‍ ടി.ടി. കൃഷ്ണന്റെ വീടാക്രമിച്ച സംഭവത്തില്‍ കര്‍ശനനടപടിയെടുക്കണമെന്നു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.ചടങ്ങില്‍ എന്‍.കെ. ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു.തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍,പി.കെ. ദേവാനന്ദന്‍,എം. അബ്ദുള്ള,  പി.പി. ബാലന്‍,  രൂപ കേളോത്ത്,എന്‍.ടി.കെ. സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More »

കാര്യാട്ട് കുഞ്ഞമ്മദ് ഹാജി അന്തരിച്ചു

January 26th, 2017

            ആയഞ്ചേരി: പൗരപ്രമുഖനും ആയഞ്ചേരി റഹ്മാനിയ്യാ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പൂവമ്പായി ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ എന്നിവയുടെ മാനേജറുമായ കാര്യാട്ട് കുഞ്ഞമ്മദ് ഹാജി (94) അന്തരിച്ചു. മര്‍ക്കസു സുഖാഫത്ത് സുന്നിയ്യ ട്രഷറര്‍, ആയഞ്ചേരി ടൗണ്‍ ജുമുഅത്ത് പള്ളി പ്രസിഡന്റ്, മുക്കടുത്തും വയല്‍ ജുമുഅത്ത് പള്ളി മുത്തവല്ലി, തറോപൊയില്‍ റഹ്മാനിയ മസ്ജിദ് പ്രസിഡന്റ്, സിറാജുല്‍ ഉലും മദ്രസ പ്രസിഡന്റ് എന്നീ പദവികള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കടമേരി റഹ്മാനിയ്യാ അറബിക് കോളേജ് ഉള്...

Read More »

വ്യാജവാറ്റു കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ എക്‌സൈസ് സംഘത്തിനൊപ്പം സ്ത്രീകളും

December 12th, 2016

വടകര: എക്‌സൈസ് സംഘം നടത്തിയ റെയ്ഡിനെ തുടര്‍ന്നു കോട്ടപ്പള്ളി കോട്ടപ്പാറ മലയിലെ വ്യാജവാറ്റു കേന്ദ്രം തകര്‍ത്തു.ഇവര്‍ക്കൊപ്പം ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും റെയ്ഡില്‍ പങ്കെടുത്തു.  120 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമാണ് ഇവിടെ നിന്നും   പിടിച്ചെടുത്തത്. കോട്ടപ്പാറയില്‍ നിന്ന് വാറ്റുന്ന ചാരായം വടകരയ്ക്ക് അകത്തും  പുറത്തുമുള്ള കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകുന്നതിനു പുറമെ മദ്യപാനികളും ഇവിടേക്ക് എത്താറുമുണ്ട്. ക്രിസ്മസ്-പുതുവത്സരാഘോഷത്തിനു മുന്നോടിയായി  വന്‍തോതില്‍ വ്യാജമദ്യം ഒഴുകുമെന്നത് കണക്കിലെടുത്താണ് എക...

Read More »

സ്റ്റീല്‍ ബോംബ്‌ നിര്‍വീര്യമാക്കി

August 5th, 2016

കുറ്റ്യാടി: അമ്പലക്കുളങ്ങരയില്‍നിന്ന് കണ്ടെത്തിയ സ്റ്റീല്‍ബോംബ് നിര്‍വീര്യമാക്കി. അമ്പലക്കുളങ്ങര നിട്ടൂര്‍ റോഡില്‍ കനാല്‍ പാലത്തിന് സമീപത്തുള്ള വള്ളിപ്പടര്‍പ്പുകള്‍ക്കുള്ളില്‍ റോഡിന്റെ പാര്‍ശ്വഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ബോംബ്. നാദാപുരത്തുനിന്നെത്തിയ ബോംബ് സ്ക്വാഡാണ് ബോംബ് നിര്‍വീര്യമാക്കിയത് .

Read More »