News Section: ഒഞ്ചിയം

ടി പി വധക്കേസ്; സാക്ഷിയുടെ ബൈക്ക് തകര്‍ത്തു

May 14th, 2014

വടകര: ടി.ചന്ദ്രശേഖരന്‍ വധക്കേസിലെ സാക്ഷിയായ പുതിയോട്ട് മീത്തല്‍ പ്രമോദിന്റെ ബൈക്ക് അക്രമികള്‍ തകര്‍ത്തു. വടകരയിലെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കാണ് തകര്‍ത്തത്. പുലര്‍ച്ചയായിരുന്ന സംഭവം. സംഭവത്തെക്കുറിച്ച് ചോമ്പാല പോലീസ് അന്വേഷണമാരംഭിച്ചു.

Read More »

അഴിയൂർ ഒഞ്ചിയം മേഖലകളിൽ ആയുധങ്ങൾക്കായി പോലീസ്

May 13th, 2014

വടകര :അഴിയൂർ, ഒഞ്ചിയം,കുഞ്ഞിപ്പള്ളി ,കണ്ണുക്കര മേഖലകളിൽ ആയുധങ്ങൾക്കായി പോലീസ് റെയ്ഡ് തുടങ്ങി .ഇലക്ഷൻ റിസൾട്ട്‌ അനുബന്ധിച്ച് സംഘർഷ സാധ്യത കണക്കിൽ എടുത്താണ് റെയ്ഡ് വടകര എ .എസ് .പി യതീഷ് ചന്ദ്ര നേതൃത്വത്തിൽ ആണ് ചോമ്പാൽ പോലീസ് റെയ്ഡ് നടത്തിയത് .ബോംബ്‌ സ്കോട്‌ .ഡോഗ് സ്കോട്‌ എന്നിവ ഉൾപ്പെടെ 100 പേർ പങ്കെടുത്ത റെയ്ഡ് രാവിലെ 8 ന് ആരംഭിച്ചു ആയുധങ്ങൾ കണ്ടെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം എന്ന് പോലീസ് പറഞ്ഞു

Read More »

സര്‍ക്കാര്‍ പരാജയപ്പെട്ടു:കെ.കെ.രമ

May 11th, 2014

കോഴിക്കോട്: കേസിന്റെ പ്രാധാന്യം സിബിഐയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു കെ.കെ.രമ. ടി.പി. ചന്ദ്രശേഖരന്‍ വധഗൂഡാലോചന കേസ് അന്വേഷിക്കില്ലെന്ന സിബിഐ നിലപാട് ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് കെ.കെ.രമ.. നിയമ വിദ്ഗധരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും കെ.കെ.രമ പറഞ്ഞു.

Read More »

ടി.പി വധക്കേസ് അന്വേഷിക്കാനാവില്ലെന്ന് സി.ബി.ഐ

May 11th, 2014

ന്യൂഡല്‍ഹി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കാനാവില്ളെന്ന് സി.ബി.ഐ. ഇതുസംബന്ധിച്ച ജോയിന്‍റ് ഡയറക്ടര്‍ എസ്. അരുണാചലത്തിന്‍െറ റിപ്പോര്‍ട്ട് സി.ബി.ഐ ഡയറക്ടര്‍ അംഗീകരിച്ചു. നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന് ടി.പി കേസില്‍ പങ്കില്ല. ഫയാസിന് പങ്കുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടി.പി വധഗൂഢാലോചന കേസ് അന്വേഷിക്കാനാവില്ളെന്ന നിലപാടാണ് സി.ബി.ഐ ആദ്യം മുതല്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ കേസ് അന്വേഷിക്കില്ളെന്ന തീരുമാനം പുനഃപരിശോധിക്കണ...

Read More »

ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കല്‍

May 10th, 2014

ഒഞ്ചിയം: ഏറാമല ഗ്രാമപ്പഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കാന്‍ ബാക്കിയുള്ളവര്‍ക്കായി ശനിയാഴ്ച 10.30 മുതല്‍ വൈകിട്ട് 5 മണിവരെ ഓര്‍ക്കാട്ടേരി എല്‍.പി. സ്‌കൂളില്‍വെച്ച് കാര്‍ഡ് പുതുക്കി നല്‍കും

Read More »

ദേശീയപാതകള്‍ 30 മീറ്ററില്‍ വികസിപ്പിക്കണം

May 8th, 2014

ഒഞ്ചിയം: ദേശീയപാതകള്‍ 30 മീറ്ററില്‍ വികസിപ്പിക്കണം .മലപ്പുറം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ ദേശീയപാത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് 30 മീറ്ററില്‍ വികസിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലും ഇതേ രീതി നടപ്പാക്കണമെന്ന് കര്‍മസമിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ സി.പി. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. എ.ടി. മഹേഷ്, പ്രദീപ് ചോമ്പാല, പി.കെ. കുഞ്ഞിരാമന്‍, കെ. കുഞ്ഞിരാമന്‍, റഷീദ് മേലടി, കെ.പി.എ. വഹാബ്, സലാം ഫര്‍ഹത്ത്, ബിജു കളത്തില്‍, വി.കെ. ഭാസ്‌കരന്‍, രാമചന്ദ്രന്‍...

Read More »

ഫേസ്ബുക്കിൽ ടി .പി ചന്ദ്രശേഖരനെതിരെ അപകീർത്തികരമായ പോസ്റ്റ്‌

May 6th, 2014

വടകര :ഫേസ്ബുക്കിൽ ടി .പി ചന്ദ്രശേഖരനെതിരെ അപകീർത്തികരമായ പോസ്റ്റ്‌ .ബാലസംഘം കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ചോറോട് ബിനീഷിനെതിരെ ആർ .എം .പി .പരാതി നൽകി .ചന്ദ്രശേഖരന്റെ രണ്ടാം ചരമ വാർഷിക ദിനത്തിലാണ് ഫേസ്ബുക്കിൽ  പോസ്റ്റ്‌ ഇട്ടത് .

Read More »

ടി.പി ചന്ദ്രശേഖരന്‍െറ രണ്ടാം രക്തസാക്ഷിത്വ വാര്‍ഷികം ആചരിച്ചു

May 4th, 2014

വടകര: ടി.പി ചന്ദ്രശേഖരന്‍െറ ഓര്‍മയില്‍ ആര്‍.എം.പി പ്രവര്‍ത്തകര്‍ രണ്ടാം രക്തസാക്ഷിത്വ വാര്‍ഷികം ആചരിച്ചു. ഒഞ്ചിയത്തെ വീട്ടിലെ സ്മൃതി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ബന്ധുക്കളും പങ്കെടുത്തു. ടി.പിയുടെ പ്രതിമയില്‍ ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു പുഷ്പചക്രം അര്‍പ്പിച്ചു. പ്രവര്‍ത്തകര്‍ക്ക് രക്തസാക്ഷിത്വ പ്രതിജ്ഞ വേണു ചൊല്ലിക്കൊടുത്തു. രക്തസാക്ഷിത്വത്തിന്‍െറ മൂന്നാം വാര്‍ഷികത്തിന് മുമ്പുതന്നെ കൊലപാതകത്തിന് പിന്നിലെ ഉന്നത ബന്ധം പുറത്തുവരുമെന്ന് വേണു പറഞ്ഞു. സി.ബി.ഐ അന്വേഷണം അട്ടി...

Read More »

ഒഞ്ചിയം മേഖലയില്‍ നിരോധനാജ്ഞ

April 29th, 2014

വടകര: ഒഞ്ചിയം രക്തസാക്ഷി ദിനാചരണവും ടിപി.ചന്ദ്രശേഖരന്‍ അനുസമരണവും കണക്കിലെടുത്ത്‌ ഒഞ്ചിയം മേഖലയില്‍ പോലീസ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകര സര്‍ക്കിള്‍ പരിധിയില്‍ ചോമ്പാല, എടച്ചേരി, വടകര പോലീസ്‌ സ്‌റ്റേഷനു കീഴിലാണ്‌ ഒരാഴ്‌ചത്തേക്ക്‌ റൂറല്‍ എസ്‌പി നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്‌. പോലീസ്‌ ആക്ട്‌ 78, 79 വകുപ്പ്‌ പ്രകാരം അനുമതിയില്ലാതെ പ്രകടനമോ പൊതുയോഗങ്ങളോ നടത്താന്‍ പാടില്ലാത്തതും ആയുധങ്ങള്‍ കൊണ്ടുനടക്കാന്‍ പാടില്ലാത്തതുമാകുന്നു. അതേസമയം ഒഞ്ചിയം രക്തസാക്ഷി ദിനാചരണവും ടിപി ചരമ വാര്‍ഷികാചരണവും മുടക്കമില്ലാതെ ന...

Read More »

യന്ത്ര ഊഞ്ഞാല്‍ അപകടത്തില്‍ മരിച്ച വിജേഷിന്റെ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍

April 28th, 2014

വടകര:വിജേഷിന്റെ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാരുടെ കൂട്ടായ്‌മഅറക്കല്‍ ക്ഷേത്രോത്സവച്ചന്തയിലെ യന്ത്ര ഊഞ്ഞാല്‍ അപകടത്തില്‍ മരിച്ച മടപ്പള്ളി പുതുശ്ശേരിത്താഴക്കുനി വിജേഷിന്റെ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ കമ്മിറ്റി രൂപവല്‍ക്കരിച്ചു. ഭാര്യയും ഒന്നര വയസ്സുള്ള കുഞ്ഞുംസ്‌കൂള്‍ വിദ്യാര്‍ഥിയായ അനുജനുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു വിജേഷ്‌. ഇലക്‌ട്രിക്‌ കടയില്‍ സെയില്‍സ്‌മാനായി ജോലി ചെയ്‌തിരുന്ന യുവാവിന്‌ സ്വന്തമായി വീടോ വീടുവയ്‌ക്കാന്‍ ഒരു തുണ്ട്‌ ഭൂമിയോ ഇല്ല. നിത്യജീവിതത്തിനു പോലും വകയില്ലാതെ വിഷമിക്ക...

Read More »