News Section: ഓർക്കാട്ടേരി

വയനാടിന് സനേഹ കൈതാങ്ങുമായി നാദാപുരം ജനകീയ കൂട്ടായ്മ

August 11th, 2018

വടകര: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാടന്‍ ജനതക്ക് വേണ്ടി നാദാപുരം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍  ആവശ്യമായ വസ്ത്രങ്ങളും പുതപ്പുകളും സംഘടിപ്പിച്ച് വിതരണം ചെയ്തു തുടങ്ങി. നാദാപുരം ജനകീയ കൂട്ടായ്മ പ്രവര്‍ത്തകരായ സലീം അക്കരോല്‍, സഫ്വാന്‍ കെ.കെ.സി , എരോത്ത് ഷൗക്കത്തലി എരോത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരെ സന്ദര്‍ശിച്ചത്.വയനാട്ടിലെ കാരുണ്യ പ്രവര്‍ത്തകനായ മായന്‍മണിമയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇവര്‍ പോയത് പോയത്. രണ്ട് പുഴക...

Read More »

ഒഞ്ചിയത്ത് ‘മുറ്റത്തൊരു അമരപ്പന്തല്‍ മത്സരം’

August 6th, 2018

വടകര: ഒഞ്ചിയം കതിര്‍ കാര്‍ഷിക ക്ലബ്ബ് സംഘടിപ്പിക്കുന്ന മുറ്റത്തൊരു അമരപ്പന്തല്‍ മത്സരത്തിനുള്ള വിത്തുകള്‍ വിതരണം ചെയ്തു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ ജി ഗോപിനാഥന്‍ മാസ്റ്റര്‍ വിത്ത് വിതരണം ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ക്ലബ്ബ് പ്രസിഡന്റ് കെ.പി ബാബു മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബേബി ഗിരി ജ, ആര്‍ കെ രവീന്ദ്രന്‍, വേണു കുറ്റിയില്‍, എം ശശി, കെ എം അശോകന്‍ എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക ക്ലബ്ബ് സെക്രട്ടറി പി.പി അനില്‍കുമാര്‍ സ്വാഗതവും...

Read More »

ബോഡി സ്‌പ്രേ ശ്വസിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികള്‍ അപകട നില തരണം ചെയ്തു

August 4th, 2018

വടകര: ബോഡി സ്‌പ്രേ ശ്വസിച്ച ഒന്‍പത് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഓര്‍ക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസിലെ ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌പ്രേ ശ്വസിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ വടകര സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ യാണ് സംഭവം.വിദ്യാര്‍ഥികള്‍ ശരീരത്തില്‍ എന്‍ഗേജ് എന്ന സ്‌പ്രേ അടിച്ചപ്പോള്‍ ഉണ്ടായ അസ്വസ്ഥതയെ തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചത്. ഒരു മണിക്കൂറോളം നിരീക്ഷണത്തിലാക്കിയ ശേഷം...

Read More »

വില്ല്യാപ്പള്ളി അരയാക്കൂൽ സംഘര്‍ഷം ; വധശ്രമത്തിന് കേസ്

July 30th, 2018

വടകര:  വില്ല്യാപ്പള്ളി അരയാക്കൂൽ സംഘര്‍ഷത്തില്‍ രണ്ട് പരാതികളില്‍ വടകര പോലീസ് വധശ്രമത്തിന് കേസെടുത്തു . അരയാക്കൂൽ താഴക്ക് സമീപം മണപ്പുറത്ത് സിപിഐ എം പ്രവർത്തകർക്കുനേരെ യായിരുന്നു മുസ്ലിം ലീഗ് അക്രമം ഉണ്ടായത് . ചുവ്വമ്പള്ളി ജിതിൻ രാജ് (29) സാരമായ പരിക്കുകളോടെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പകൽ നാലോടെ സ്കൂട്ടറിൽ എത്തിയ സംഘം റോഡരികിലൂടെ നടക്കുകയായിരുന്നു ജിതിനെ പിന്നിൽനിന്നും ഇരുമ്പ് വടി ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സിപിഐ എം പ്രവർത്തകരായ ചിറക്കുനി ഷാജി (34), തച്ചംകുനി...

Read More »

ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന കേസില്‍ അന്വേഷണം ശക്തമാക്കി

July 30th, 2018

വടകര:ഏറാമല രയര മംഗലം ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. ക്ഷേതത്തിനു മുന്‍ വശത്ത് സ്ഥാപിച്ച ഭണ്ഡാരമാണ് വെള്ളിയാഴ്ച രാത്രി കുത്തി തുറന്ന് പണം കവര്‍ന്നത്.പണം കവര്‍ന്ന ശേഷം ഭണ്ഡാരം തൊട്ടടുത്ത പറമ്പില്‍ ഉപേക്ഷിക്കികയായിരുന്നു. ക്ഷേത്ര കമ്മറ്റിയുടെ പരാതി പ്രകാരം എടച്ചേരി പോലീസ് കേസ്സെടുത്തിരുന്നു. എടച്ചേരി എസ്.ഐ.സുനില്‍,ഡോഗ് സ്‌ക്വാഡ്,വിരലടയാള വിദഗ്ദ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Read More »

തന്ത്രങ്ങള്‍ മെനയുമ്പോഴും പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് പുത്തൂര്‍

July 25th, 2018

വടകര: പ്രമാണിമാരുടെ പാര്‍ട്ടി, മുതലാളിമാരുടെ പ്രസ്ഥാനം എന്നൊരു വിശേഷണം മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് മേല്‍ എതിരാളികള്‍ ആരോപിക്കുമ്പോഴും അതൊന്നു പുത്തൂര്‍ അസീസ് എന്ന മുസ്ലീം ലീഗ് നേതാവിന്  ബാധകമെല്ലെന്ന് നിസംശയം പറയാം. അത്രമേല്‍ ജനകീയമായിരുന്നു പൂത്തൂരിന്റെ ജനകീയത. സാധാരണ പ്രവര്‍ത്തകരെ പേലെ പാര്‍ട്ടി പരിപാടികള്‍ക്ക് കൊടി തോരണങ്ങള്‍ അലങ്കരിക്കാനും പ്രവര്‍ത്തകരെ സംഘടിപ്പിക്കാനും രാത്രി-പകല്‍ വ്യത്യാസമില്ലാതെ എന്നും വടകരയുടെ വിഥീകളില്‍ സജീവ സാന്നിധ്യമായിരുന്നു ആ ഹരിതാ പോരാളി. 'പകലും രാത്രിയില്‍...

Read More »

പൂത്തൂര്‍ അസീസ് നാടിന്റെ അന്ത്യാഞ്ജലി വടകരയില്‍ ഹര്‍ത്താല്‍ ആചരിച്ചു

July 25th, 2018

വടകര: ജനകീയ നേതാവിന് നാടിന്റെ അന്ത്യാഞ്ജലി. ബുധനാഴ്ച രാവിലെ ഒമ്പതു മണിക്ക് ചോറോട് മാങ്ങാട്ടുപാറ ജുമാഅത്ത് പള്ളിയില്‍ സംസ്‌കാരം നടന്നു. ആദരസൂചകമയായി വടകര മുന്‍സിപാലിറ്റി, ചോറോട്, അഴിയൂര്‍, ഏറാമല, ഒഞ്ചിയം പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിച്ചു. പുത്തൂര്‍ അസീസിന്റെ വിയോഗത്തിലൂടെ നഷ്ടമായത്് മുസ്ലീം ലീഗിന് മാത്രമല്ല യുഡിഎഫിന്റെ താങ്ങും തണലുമായ അമരക്കാരനെയായിരുന്നു നഷ്്ടമായത്. വടകര മേഖലയിലെ യുഡിഎഫിനെ മുന്നിലെത്തിക്കുന്നതിലും പൂത്തൂര്‍ അസീസിന്റെ പങ്ക് ചെറുതൊന്നുമായിരുന്നില്ല. യൂത്ത് ലീഗിലൂടെ പൊതു പ്രവര്‍...

Read More »

ഫോര്‍മാലിന്‍ ഭീതി വിട്ടുമാറാതെ മത്സ്യ വിപണി

July 23rd, 2018

വടകര: ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം പ്രദേശ വിപണിയെത്തിയെന്ന ഭീതിയെ തുടര്‍ന്ന് മത്സ്യവിപണിയില്‍ മാന്ദ്യം. വെള്ളിയാഴ്ച വടകരയില്‍ നിന്നും ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം പിടികൂടിയതിനെ തു്ടര്‍ന്ന് വിവിധ പ്രദേശിക വിപണിയില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി. അന്യസംസ്ഥാനങ്ങളില്‍ വരുന്ന മത്സ്യത്തിലാണ് പ്രധാനമായും ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള വിഷപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത്. ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്തുന്നുനവെന്ന് അവകാശപെടുമ്പോഴും വിഷം ചേര്‍ത്ത മത്സ്യങ്ങളുടെ വില്‍പ്പന തുടരുകയാണ്. ഫോര്‍മാലിന്‍ ചേര്...

Read More »

ഓര്‍ക്കാട്ടേരിക്കിത് കണ്ടക ശനിയോ ? കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്നത് പതിവാകുന്നു

July 21st, 2018

വടകര: തുടര്‍ച്ചയായി പെയ്യുന്ന മഴയോടൊപ്പം ഓര്‍ക്കാട്ടേരി ടൗണില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്നത് പതിവാകുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മത്സ്യമാര്‍ക്കറ്റിന് മുന്നിലെ കെട്ടിടം തകര്‍ന്ന് വീണത്. ടൗണിലെ ഹൃദയ ഭാഗത്തെ കെട്ടിടമാണ് ശനിയാഴ്ച രാവിലെയോടെ തകര്‍ന്നത്. ആസ്യ ക്ലോത്ത് മാര്‍്ട്ട്, അപസ്ര ടെക്്‌സ്റ്റെല്‍സ് , പലചരക്ക് കച്ചവട പീടിക എന്നിവ സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചമയമാണ് തകര്‍ന്ന് വീണത്. പഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലെത്തി.

Read More »

മുയിപ്രയില്‍ അനധികൃത ഗോഡൗണില്‍ ഗ്യാസ് സിലിണ്ടര്‍ ഇറക്കിയത് സംഘര്‍ഷത്തിന് ഇടയാക്കി

July 19th, 2018

വടകര: ഏറാമല പഞ്ചായത്തിലെ മുയിപ്രയില്‍ നിര്‍മിച്ച ഗോഡൗണില്‍ പാചകവാതകം ഇറക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഗ്യാസ് ഗോഡൗണ്‍ അനധികൃതമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.  ജനവാസ കേന്ദ്രത്തില്‍ ഗ്യാസ് ഗോഡൗണ്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കി നാട്ടുകാര്‍ ദീര്‍ഘകാലമായി സമരത്തിലാണ്. പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ച് കെട്ടിട നിര്‍മാണ അനുമതി തേടിയെടുത്തതെന്ന് ്പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ഗ്യാസ് ഗോഡൗണ്‍ തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നല്‍കിയിട്ടിലെന്നും വാണിജ്യാവശ്യത്തിന...

Read More »