News Section: കോഴിക്കോട്

വിവാഹ വീഡിയോയിലെ ചിത്രങ്ങളുടെ ദുരുപയോഗം വനിത കമ്മീഷന്‍ ഇടപെടുന്നു

March 31st, 2018

കോഴിക്കോട്: വടകരയില്‍ വിവാഹ വീഡിയോകളില്‍നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീലദൃശ്യങ്ങളുണ്ടാക്കിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. സംഭവം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്ന് എസ് പിയോട് ആവശ്യപ്പെട്ടതായും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More »

പൊതുവിദ്യാഭ്യാസ രംഗം മാറ്റത്തിന്റെ വഴിയിലാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി

March 30th, 2018

വടകര: പൊതുവിദ്യാഭ്യാസ രംഗത്ത് നാളിതുവരെ കാണാത്ത മാറ്റങ്ങളിപ്പോള്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി. ഡയറ്റ് കോഴിക്കോട് വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തില്‍ നാം ഏറെ മുന്നോട്ട് പോയി കഴിഞ്ഞു. എന്റെ മണ്ഡലത്തില്‍ സ്‌കൂള്‍ വികസനത്തില്‍ പ്രഥമ പരിഗണന കൊടുത്തത്, പാചകപ്പുരയ്ക്കും മൂത്രപ്പുരക്കുമാണെന്നും അദ്ദേഹം പറഞ്ഞു. അധ്യാപന രംഗത്ത് സ്ത്രീകളാണിന്ന് കൂടുതലായി വന്നുകൊണ്ടിരിക്കുന്നത്. ഇതിലൂട...

Read More »

പയ്യോളി മനോജ് വധക്കേസ് പ്രതികള്‍ക്ക് ജാമ്യം ; കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്ക് പ്രവേശനമില്ല

March 20th, 2018

കോഴിക്കോട്: പയ്യോളി സി ടി മനോജ് വധക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സിപിഎമ്മുകരായ പത്ത് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. പ്രതികള്‍ക്ക് സ്വന്തം ജില്ലയായ കോഴിക്കോടും കണ്ണൂരിലും പ്രവേശിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയിലാണ് എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.  ദിവസവും എറണാകുളം സിബിഐ കോടതിയില്‍ ഹാജരാകണം എന്ന നിബന്ധയുമുണ്ട്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കീഴൂര്‍ വള്ളുപറമ്പില്‍ ടി ചന്തു(73), ലോക്കല്‍ സെക്രട്ടറി കിഴൂര്‍ പുതിയ വീട്ടില്‍ വി പി രാമചന്ദ്രന്‍ (59), അയനിക്കാട് സൗത്ത് ബ്രാഞ്ച് മുന്‍...

Read More »

ടി പിയെ കൊന്നവരോട് മരണം വരെ സന്ധിയില്ല : കെ കെ രമ

March 14th, 2018

കോഴിക്കോട്: താനടക്കമുള്ള ആര്‍എംപിക്കാരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുന്ന പി.മോഹനന്റെ പ്രസ്താവന അത്രമേല്‍ അവജ്ഞയോടെ പുച്ഛിച്ചു തള്ളുകയാണെന്ന് ആര്‍എംപി നേതാവ് കെ.കെ.രമ പ്രസ്താവനയില്‍ പറഞ്ഞു. ചെങ്കൊടിയെ ചതിച്ചവരോടും ടിപിയെ വധിച്ചവരോടും മരണം വരെ സന്ധിയില്ല. എത്ര കള്ളങ്ങള്‍ കൊണ്ട് കഴുകിയിട്ടും മായാതെ തങ്ങളുടെ കൈയ്യില്‍ തെളിഞ്ഞു നില്‍ക്കുന്ന ടിപിയുടെ ചോരക്കറയില്‍ നിന്ന് രക്ഷപ്പെടാനുള്ള സിപിഎം നേതൃത്വത്തിന്റെ ഇത്തരം വിലകെട്ട അഭ്യാസങ്ങള്‍ പരിഹാസ്യമാണ്. ചന്ദ്രശേഖരനെ സ്‌നേഹിക്കുന്നവര്‍ ഇത്തരം കാപട്യങ്ങളിലും തറവേലകളിലും വ...

Read More »

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച മധ്യവസ്‌ക്കന്‍ പിടിയില്‍

March 3rd, 2018

കോഴിക്കോട്: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്പതുകാരെനായ തെങ്ങുകയറ്റ തൊഴിലാളിയെ പോലീസ് പിടികൂടി. മുക്കം ചേന്ദമംഗല്ലൂര്‍ സ്വദേശി അബു വിനെയാണ് വെള്ളിയാഴ്ച മുക്കം എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. സ്‌കൂള്‍ബസ് കിട്ടാത്തതിനെത്തുടര്‍ന്ന് ഇയാള്‍ തന്റെ സ്‌കൂട്ടറില്‍ കുട്ടിയെ കയറ്റി ബസ് സ്റ്റോപ്പില്‍ ഇറക്കിയിരുന്നു. സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ ഇയാള്‍ പിടിച്ചതായാണ് പരാതി. ഇതിനുശേഷം പല തവണ ഇയാള്‍ കുട്ടിയെ സ്‌കൂട്ടറില്‍ കൊണ്ട് പോയി എന്ന്ും പരാതിപ്പൊടു...

Read More »

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചതിന് യുവാവിനെതിരേ കേസെടുത്തു

February 22nd, 2018

കോഴിക്കോട്: ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് യുവാവിനെതിരേ കോടഞ്ചേരി പോലീസ് കേസെടുത്തു. കോടഞ്ചേരി വേളങ്കോട് കോളനിയില്‍ നക്ലിക്കാട്ടുകുടിയില്‍ പ്രമേഷിനെതിരേയാണ് (32) പോക്‌സോ നിയമപ്രകാരം കേസെടുത്തത്. 2017 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കുട്ടി നല്‍കിയ മൊഴി പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.

Read More »

ഡോക്ടര്‍ കൊള്ളാമല്ലോ ?ചികിത്സ തേടിയെത്തിയ 19 കാരിയെ അപമാനിച്ചു

February 12th, 2018

താമരശ്ശേരി : ചികിത്സ തേടിയെത്തിയ പത്തൊന്‍പതുകാരിയോട് പരിശോധനയ്ക്കിടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. പുതുപ്പാടി 26ാം മൈലില്‍ അനിത ക്ലിനിക്ക് എന്ന പേരില്‍ സ്വകാര്യ ക്ലിനിക് നടത്തിവന്ന കോഴിക്കോട് പുതിയറ സ്വദേശി തിരുത്തിയാട് അനുഗ്രഹയില്‍ ഡോ. മോഹന്‍കുമാറിനെയാണ് (60) താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളേജില്‍നിന്നും വിരമിച്ച ഡോക്ടറാണ്. ശനിയാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. രക്തക്കുക്കുറവുമൂലമുള്ള അസുഖവുമായി ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയോട് പരിശോധനയ്ക്കിടെ ഡോക്ടര്‍ ...

Read More »

പച്ചക്കറി ; വിഷത്തില്‍ മുന്നില്‍ പയറും പുതിന ഇലയും

February 9th, 2018

കോഴിക്കോട് : വിപണയിലെത്തുന്ന പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ വിഷാംശം കണ്ടെത്തിയത് പുതിന ഇലയില്‍. പയറാണ് രണ്ടാം സ്ഥാനത്ത്. 45 ശതമാനം വിഷമാണ് പയറില്‍ കണ്ടെത്തിയത്. കാര്‍ഷിക സര്‍വകലാശാലയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വിപണിയിലെത്തുന്ന 26 പച്ചക്കറി ഇനങ്ങളില്‍ വിഷാംശമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബ് മേധാവി ഡോ. തോമസ് ബിജു മാത്യുസ് ആണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്. കീടനാശിനി 100 കോടിയുടെ ഒരു അംശം വരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊറ...

Read More »

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് ക്രൂര മര്‍ദ്ദനം ; വീട്ടമ്മയുടെ തുറന്ന കത്ത് ചര്‍ച്ചയാകുന്നു

February 1st, 2018

കോഴിക്കോട്: രണ്ടെണ്ണം കിട്ടിയാലേ തങ്ങള്‍ക്ക് ഉറക്കം വരൂ എന്ന രീതയില്‍ ഭര്‍ത്താവിന് ഭാര്യയെ തല്ലാന്‍ അവകാശമുണ്ടെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകള്‍ അവകാശപ്പെടുന്നതായിട്ടുള്ള സര്‍വ്വെ റിപ്പോര്‍ട്ട് ഒരു പ്രമുഖ പത്രം ഒന്നാം പേജ് വാര്‍ത്തയാക്കിയതിനെ തുടര്‍ന്ന് ...സൈബര്‍ ഇടങ്ങളില്‍ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നു. പലരും പരാതികള്‍ തുറന്നെഴുതി. ചവിട്ട് കിട്ടിയിട്ട് അടിവയറ്റില്‍ നിന്ന് മൂത്രം പോകുന്നില്ല... അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായവരുടെ സാക്ഷ്യപ്പെടുത്തലുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ്് നിന്നും. 21 വര്‍ഷമായി ...

Read More »

കറുത്ത സ്റ്റിക്കറുകള്‍ക്ക് പിന്നില്‍ ആര് ? സിസിടിവി മാര്‍ക്കറ്റിംഗ് ടീമെന്ന് സൂചന

January 31st, 2018

കോഴിക്കോട്: സംസ്ഥാനത്തങ്ങോളമിങ്ങോളം വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയില്‍. ഇതുമായി ബന്ധപ്പെട്ട് ഭീതിജനകമായ കഥകളാണ് പ്രചരിപ്പിക്കപ്പെടുന്നത്. കൊടും ക്രൂരന്‍മാരും അക്രമികളുമായ അന്യസംസ്ഥാന തൊഴിലാളികളാണ് ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മാരാകമായ ആയുധങ്ങള്‍ ഇവരുടെ കൈവശമുണ്ട്. സ്ത്രീകളെ കണ്ടാല്‍ ക്രൂരമായി പീഢിപ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യും... മുതിര്‍ന്നവരേയും കുട്ടികളേയും പോലും വെറുതെ വിടില്ല. വൃദ്ധന്‍മാരെ കൊലപ്പെടുത്തിയതിന്...

Read More »