News Section: ചെറുവണ്ണൂർ

മുയിപ്പോത്ത് ഓണാഘോഷം ആഘോഷിച്ചു

September 7th, 2014

വിപിൻ മുയിപ്പോത്ത് മുയിപ്പോത്ത് :മുയിപ്പോത്ത് നൈതിക കലാ സാംസകാരിക വേദി എടച്ചേരി ചാലിൽ ഓണാഘോഷം ആഘോഷിച്ചു ,സാംസ്കാരിക ഘോഷയാത്ര ,പൂക്കള മത്സരം പുലിക്കളി ,കാലം ഉടക്കൽ, കുട്ടികൾക്കുള്ള മൽസരങ്ങൾ ,മുതിര്ന്നവര്ക്ക് കവുങ്ങ് കയറ്റം ..നറുക്കെടുപ്പിൽ ഒരു ചാക്കു അരി സമ്മാനമായി നല്കി .നൈതിക കലാവേദി എല്ലാവര്ഷവും ഓണത്തിനു ഇതു പോലെ മലസര്ങ്ങൾ സംഘടിപ്പിക്കാറുണ്ട്

Read More »

ഓണാഘോഷം സംഘടിപ്പിച്ചു

September 1st, 2014

ചെറുവണ്ണൂര്‍: മുയിപ്പോത്ത് ഓണം 2014 പടിഞ്ഞാറെക്കര റസിഡന്‍സ്‌ വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മുല്ല മുക്കുറ്റി ആവണി തുംമ്പ എന്നീ നാല് ഗ്രൂപ്പുകളിലായി പൂക്കള മത്സരവും കംമ്പവലി മത്സരവും കുട്ടികള്‍ക്കായി വിവിധ കലാ-കായിക പരിപാടികളും നടത്തി. ആഘോഷത്തിന്റെ ഭാഗമായി ഓണസദ്യയും നല്‍കി. പൂക്കളമത്സരത്തില്‍ മുക്കുറ്റി ഗ്രൂപ്പും കമ്പവലി വനിതകളില്‍ തുമ്പയും പുരുഷന്മാരില്‍ മുക്കുറ്റിയും സ്വന്തമാക്കി. അസോസിയേഷന്‍ പ്രസിഡന്‍റ് പി സോമന്‍, സെക്രട്ടറി രാധാകൃഷ്ണന്‍ ട്രഷറര്‍ നാരായണന്‍ എന്നിവര്‍ മത്സരവിജയ...

Read More »

വേനല്‍മഴ:ചെറുവണ്ണൂരീൽ കനത്ത നാശനഷ്ടം, വീട് തകര്‍ന്നു

April 15th, 2014

മുയിപ്പോത്ത് : ഓര്‍ക്കാപ്പുറത്ത് പെയ്ത വേനല്‍മഴയില്‍ ചെറുവണ്ണൂരീൽ മേഖലയില്‍ കനത്ത നാശം. വൈകിട്ട് നാലോടെയാണ് ശക്തമായ ഇടിയും മിന്നലും കാറ്റുമായി വേനല്‍മഴ പെയ്തത്. ചെറുവണ്ണൂരീൽ ഏതാണ്ടെല്ലാ ഭാഗത്തും ശക്തിയായി അടിച്ചകാറ്റിലാണ് കനത്ത നാശനഷ്ടമുണ്ടായത്.പടിഞ്ഞാറയിൽ ഗോപനല്ന്റെ വീടിനു മുകളിൽ തെങ്ങ് വീണു വീട് തകര്ന്നു .ഫയർ ഫോര്സും നാട്ടുകാരും ചേർന്ന് രക്ഷ പ്രവര്ത്തനം നടത്തി.വീടിനു മുകളിൽ വീണ തെങ്ങ് മുറിച്ചു മാറ്റി .പഞ്ചായത്തിന് സമീപം പല ഭാഗത്തും ഫലവൃക്ഷങ്ങള്‍ വൈദ്യുതി ലൈനില്‍ വീണതോടെ വൈദ്യുതിപ്രവാഹം തടസ്സപ്പെട്ടു. പഞ്ചായത...

Read More »

വടകരയില്‍ നാളെ സ്വകാര്യ ബസ്സ്‌ പണിമുടക്ക്‌

March 3rd, 2014

വടകര താലൂക്കില്‍ മാര്‍ച്ച് 4നു സ്വകാര്യ ബസ്സ്‌ തൊഴിലാളികള്‍ പണിമുടക്കുന്നു. രാവിലെ 6.30 മുതല്‍ വൈകിട്ട് 6.30 വരെയാണ് സമരം. തൊഴിലാളികളുടെ ഡി എ കുടിശ്ശിക ലഭിക്കാത്തതില്‍ പ്രധിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചത്. ഇന്നലെ വൈകിട്ട് ബസ്സ്‌ തൊഴിലാളികളും കേരള പ്രൈവറ്റ് ബസ്സ്‌ ഓപ്പറേറ്റേഴ്സ് അസോസിയേഷനുമായി  നടന്ന ചര്‍ച്ച പരാച്ചയപെട്ടതിനെ തുടര്‍ന്നാണ്‌ സമരം മുന്നോട്ടു കൊണ്ടുപോവാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്.

Read More »

അപകടം വിളിച്ചോതി അശാസ്ത്രീയ മതിലുകള്‍

February 20th, 2014

വടകര: അശാസ്ത്രീയമായ മതില്‍ നിര്‍മാണം അപകട ഭീഷണി ഉയര്‍ത്തുന്നു. മതിയായ ഉറപ്പില്ലാതെയും തീരപ്രദേശങ്ങളിലെ പൂഴിമണലില്‍ ആഴത്തില്‍ അസ്ഥിവാരമിടാതെയും സിമന്റ് തേക്കാതെയും നിര്‍മിക്കുന്ന മതിലുകളാണ് അപകട ഭീഷണിയാകുന്നത്. കഴിഞ്ഞ ദിവസം അഴീക്കല്‍ പുത്തന്‍ പുരയില്‍ അഷറഫിന്റെയും റഹ്മത്തിന്റെയും എട്ടു വയസ്സുകാരനായ മകന്‍ മുഹമ്മദ് സിയാന്‍ അപകടത്തില്‍പ്പെട്ടത് ഇത്തരത്തിലുള്ള മതില്‍ തകര്‍ന്നാണ്. രണ്ട് മീറ്റര്‍ ഉയരമുള്ള ഈ മതില്‍ നിര്‍മിച്ചത് സിമന്റ് കട്ടകള്‍ കുത്തനെ വെച്ചാണ്. സമീപത്തെ മറ്റ് മതിലുകളും അപകടാവസ്ഥയിലായിലാണെന്ന് നാട്...

Read More »

വടകര ന്യൂസ്‌

January 12th, 2014

ഞങ്ങള്‍ വടകര ന്യൂസ്‌ നേരെ വളരുന്ന നേരിന്റെ നേര്‍ക്കാഴ്ച്ചയാണ് ട്രൂവിഷന്‍. അറിയാനുള്ളത് നമ്മുടെ അവകാശമാണ് അറിയിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യവും. സത്യത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ഞങ്ങള്‍ ഉറപ്പുനല്‍കുന്നത്. മാധ്യമ ഉടമകളുടെ താല്‍പര്യത്താല്‍ നമുക്ക് ലഭിക്കുന്നത് മേല്‍കുപ്പായം അണിയിച്ച വാര്‍ത്തകളും ചിത്രങ്ങളുമാണ് എന്നാല്‍ മൂടുപടങ്ങളില്ലാതെ, നേരിന്റെ ഉള്‍ക്കാമ്പുമായി ട്രൂവിഷന്‍ന്യുസ്‌  നിങ്ങളുടെ താല്‍പര്യമാകുമെന്ന് ഞങ്ങള്‍ ഉറപ്പുല്‍കുന്നു. വാര്‍ത്തകളും കാഴ്ച്ചപ്പാടുകളും രണ്ടായി തന്നെ നിര്‍ത്തും. യോജി...

Read More »