News Section: ചോറോട്

ചോറോട് ബേങ്ക് അഴിമതിക്കെതിരെ പ്രക്ഷോഭം ശക്തമാക്കും; സംരക്ഷണസമിതി

August 1st, 2014

വടകര: ചോറോട് സര്‍വ്വീസ് സഹകരണ ബേങ്കില്‍ നടന്ന അഴിമതിയ്‌ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് സംരക്ഷണസമിതി. അഴിമതി സംബന്ധിച്ച് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബേങ്കിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തിട്ടും ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണ് ഭരണസമിതി സ്വീകരിക്കുന്നതെന്നും ഭരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ബേങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് ഉയര്‍ന്ന പരാതിയെ തുടര്‍ന്ന് 2011ല്‍ തന്നെ സഹകരണ വകുപ്പ് സെക്ഷന്‍ 65 പ്രകാരം അന്യേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്യേഷണത്ത...

Read More »

കുറിഞ്ഞാലിയോട് ഗ്രാമം നടുങ്ങി

July 24th, 2014

നാടിന്റെ പ്രിയങ്കരനായ വിമുക്ത ഭടന്‍ അഫ്ഗാനിസ്ഥാനിനെ കാബൂളില്‍ തീവ്രവാദി അക്രമത്തില്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞ് കുറിഞ്ഞാലിയോട് ഗ്രാമം നടുങ്ങി. ബുധനാഴ്ച രാത്രി വൈകിയാണ് ദുരന്തവാര്‍ത്ത കുടുംബാംഗങ്ങളും നാട്ടുകാരും അറിയുന്നത്.അമ്മ പാര്‍വതി അമ്മയെയും ഭാര്യ പുഷ്പവേണിയെയും മക്കളെയെയും ആര്‍ക്കും ആശ്വസിപ്പിക്കാനാകാത്ത അവസ്ഥ. രവീന്ദ്ര മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നറിയാതെ അനിശ്ചിതത്വത്തിലാണ് നാട്ടുകാര്‍. കലാപങ്ങളും ഭീകരവാദവും മുഖമുദ്രയാക്കിയ അഫ്ഗാനിന്റെ മണ്ണിലെ ചാവേറിനാലാണ് രവീന്ദ്രന്‍ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഏവര...

Read More »

ചോറോട് ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമം അപലപനീയം

July 11th, 2014

ഒഞ്ചിയം: ചോറോട് സഹകരണ ബാങ്കിനെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ച് ഏതാനും ജീവനക്കാര്‍ക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ കേസെടുത്ത നടപടി ദുരൂഹവും അങ്ങേയറ്റം അപലപനീയവുമാണെന്ന് സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ടി വിരുദ്ധസംഘം ഈ ധനകാര്യ സ്ഥാപനത്തെ കളങ്കപ്പെടുത്താന്‍ ആക്ഷേപം ഉയര്‍ത്തിവിട്ടപ്പോള്‍ പാര്‍ടിയും സ്ഥാപനവും ജനങ്ങള്‍ക്ക് മുന്നില്‍ നിജ സ്ഥിതി വ്യക്തമാക്കിയതാണ്. ബാങ്കിന് നഷ്ടം വരത്തക്കവിധത്തില്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. പാര്‍ടിയും ബാങ്ക് ഭരണ സമിതിയും എല്ലാ കാലത്തും ഇത്തരം കാര്യങ്ങളില്‍ നല്...

Read More »

കാടുപിടിച്ച സിഗ്നല്‍ പോസ്റ്റുകള്‍ വെട്ടിത്തളിച്ച് വൃത്തിയാക്കി

July 9th, 2014

വടകര: സ്ഥിരം അപകടമേഖലയായ ചോറോട് പാലത്തിനും പുഞ്ചിരി മില്ലിനും ഇടയില്‍ കാട് പിടിച്ചു കിടക്കുന്ന ട്രാഫിക് സിഗ്നലുകള്‍ വെട്ടിത്തളിച്ച് വൃത്തിയാക്കി. ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വടകര മോട്ടോര്‍ വാഹന വകുപ്പും മേമുണ്ട ഹയര്‍സെക്കന്ററി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റും ചേര്‍ന്നാണ് വൃത്തിയാക്കിയത്. വടകര ജോയിന്റ് ആര്‍.ടി.ഓ ഉദ്ഘാടനം ചെയ്ത പരിപാടിക്ക് എം.വി.ഐ സി.ശ്യാം,എന്‍.കെ ദീപു എ.എം.വിമാരായ പ്രസാദ്, റിനു രാജ്, അനു എസ്.കുമാര്‍, വിപിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Read More »

ട്രാൻസ്പോർട്ട് തൊഴിലാളികൾക്ക് ബോധവൽകരണ ക്ളാസ്‌ സംഘടിപ്പിച്ചു

July 9th, 2014

വടകര :മോട്ടോർ വാഹന വകുപ്പും പോലീസ് വകുപ്പും ചേർന്ന് ട്രാൻസ്പോർട്ട് തൊഴിലാളികൾക്ക് ട്രാഫിക് ബോധവൽകരണ ക്ളാസ് സംഘടിപ്പിച്ചു .വടകര ജോയിന്റ് ആർ .ടി .ഒ .മനോഹരൻ അധ്യക്ഷത വഹിച്ച പരിപാടി കോഴിക്കോട് ആർക്കോട്ടിക് സെൽ ഡി .വൈ .എസ് .പി .എം .എൻ വിജയകുമാർ ഉദ്ഘാടനം ചെയ്തു .വടകര സി .ഐ .സാജു .കെ .എബ്രഹാം സ്വാഗതം പറഞ്ഞു .

Read More »

ഹർത്താൽ ;വടകരയിൽ ബസ്‌ തകർത്തു

July 2nd, 2014

വടകര :ഹർത്താലിനെ തുടർന്ന് സമരാനുകൂലികൾ വടകരയിൽ ബസ്‌ തകർത്തു .ചൊവ്വാഴ്ച ഉച്ചയോടെ ദേശീയ പാതയിൽ ചോറോട് പുഞ്ചിരിമില്ലിൽ വച്ചാണ് ബസ്സിന് നേരെ ആക്രമണം നടന്നത് .വടകര -തലശ്ശേരി റൂട്ടിൽ ഓടുന്ന ജനപുഷ്പം ബസ്‌ ആണ് തകർത്തത് .ബസ്സിന്റെ മുൻഭാഗത്തെ ഗ്ലാസ് പൂർണമായും തകർന്നു .സ്ഥലത്തെത്തിയ വടകര പോലീസ് അക്രമികൾക്കായി തിരച്ചിൽ നടത്തുകയാണ് .തകർന്ന ബസ്‌ വടകര പോലീസ് സ്റ്റേഷനിലേക്ക് മാറ്റി

Read More »

അനധികൃത ബി.പി.എല്‍. കാര്‍ഡുകള്‍;സിവില്‍ സപ്ലൈസ് വകുപ്പിന്റെ പരിശോധന

June 14th, 2014

വടകര: അനധികൃത ബി.പി.എല്‍.കാര്‍ഡുകള്‍ കണ്ടെത്താനുള്ള നടപടിയുടെ ഭാഗമായാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി പരിശോധന തുടങ്ങി.പരിശോധനയുടെ ആദ്യദിവസം തന്നെ എട്ട് കാര്‍ഡുകള്‍ കണ്ടെത്തി. ചോറോട് രണ്ടുപേര്‍ വിദേശത്ത് നല്ലനിലയില്‍ ജോലിചെയ്യുന്ന വീട്ടില്‍ ബി.പി.എല്‍. കാര്‍ഡാണെന്ന് പരിശോധനയില്‍ മനസ്സിലായി. 1700 ചതുരശ്രഅടിയുള്ള വീട്ടില്‍ കാറുമുണ്ട്. മാക്കൂലില്‍ 2800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്ടിലും ബി.പി.എല്‍. കാര്‍ഡ് തന്നെയാണ് സ്വന്തമായുള്ളത്. മറ്റ് ആറിടത്തും സമാനമായ അവസ്ഥ തന്നെ. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്...

Read More »

ലഹരിവില്പന തടയാന്‍ ജനകീയസമിതി

June 13th, 2014

വടകര: ചോറോട് മലോല്‍ മുക്കിലെയും പരിസരത്തെയും മദ്യം, മയക്കുമരുന്ന്, കഞ്ചാവ് വില്പന തടയാന്‍ ലഹരിവിരുദ്ധ ജനകീയസമിതി തീരുമാനിച്ചു. ബിവറേജസ് വില്പനശാലകളില്‍നിന്നും മാഹിയില്‍നിന്നും െകാണ്ടുവരുന്ന മദ്യം ചില്ലറവില്പന നടത്തുന്ന നിരവധിപേര്‍ ഈ പ്രദേശത്തുണ്ട്. പോലീസിലും എക്‌സൈസിലും ജനകീയസമിതി പലതവണ പരാതിനല്‍കിയിരുന്നു. ലഹരിവില്പനയ്‌ക്കെതിരെ ബോധവത്കരണവും നടത്തി. വിവാഹ വീടുകളിലും ക്ഷേത്രോത്സവ സ്ഥലത്തും മരണം, ജനനം, പിറന്നാള്‍ എന്നീ ചടങ്ങുകള്‍ നടക്കുന്നിടത്തും മദ്യം വിളമ്പുന്നത് വര്‍ധിച്ചുവരികയാണ്. പ്രദേശത്തെ വിദ്യാര്‍ഥികള്...

Read More »

തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി ; കരാര്‍ നല്‍കി

May 30th, 2014

വടകര :തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് വടകര ഇലക്ട്രിക്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് കരാര്‍ നല്‍കി.ചോറോട് പഞ്ചായത്തിലെ 21 വാര്‍ഡുകളിലായി 1374 തെരുവ് വിളക്കുകളാണുള്ളത്. കെ. എസ്. ഇ. ബി. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്. ഒരു വര്‍ഷത്തോക്കാണ് കരാര്‍.ബുധന്‍, ശനി ദിവസങ്ങളിലാണ് പണി നടത്തുക. പ്രകാശിക്കാത്ത തെരുവ് വിളക്കുകള്‍ സംബന്ധിച്ച വിവരം പോസ്റ്റ് നമ്പര്‍ സഹിതം പഞ്ചായത്ത് ഓഫീസിലെ പരാതി പുസ്തകത്തില്‍ എഴുതുകയോ വാര്‍ഡ് നമ്പര്‍, പോസ്റ്റ് നമ്പര്‍ എന്നിവ ചേര്‍ത്ത് vatakar...

Read More »

വിദേശമദ്യം പിടിച്ചു

May 21st, 2014

വടകര: മാഹിയില്‍നിന്ന് വടകര, ചോറോട് ഭാഗത്തേയ്ക്ക് കടത്തിക്കൊണ്ടുവന്ന അഞ്ചര ലിറ്റര്‍ വിദേശമദ്യവുമായി ചോറോട് സ്വദേശി ഒടമ്പം കുന്നത്ത് വീട്ടില്‍ വിമല്‍കുമാറി (പ്രേമന്‍)നെ എക്‌സൈസ്സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ വടകര ഒന്നാം കഌസ് മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

Read More »