News Section: തലശ്ശേരി

വടക്കന്‍ ജില്ലകളെ കാലങ്ങളായ് ഭീതിയിലാഴ്ത്തിയ ബ്ലാക്ക്മാന്‍ തലശേരിയില്‍ പിടിയിലായി

January 9th, 2017

                  തലശേരി: വടക്കന്‍ ജില്ലകളെ  ജനങ്ങളെ കാലങ്ങളോളം  ഭീതിയിലാഴ്ത്തിക്കൊണ്ട് രാത്രികാലങ്ങളില്‍ വിരഹിച്ചിരുന്ന  ബ്ലാക്ക്മാന്‍ തലശേരിയില്‍ പിടിയിലായി. തമിഴ്‌നാട്ടിലെ തഞ്ചാവൂരാണ് സ്വദേശം.രാജപ്പനെന്നു (35) വിളിക്കുന്ന  ഇയാള്‍ വയനാട് പനമരം കരണി നാലാം കോളനിയില്‍ താമസിച്ചു വരികയായിരുന്നു. തലശേരി ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എടക്കാട് പ്രിന്‍സിപ്പല്‍ എസ്‌ഐ അനില്‍ ജില്ലാ പോലീസ് ചീഫിന്റെ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ വല്‍സന്‍, അജ...

Read More »

തലശ്ശേരിയില്‍ പണം മാറ്റിയെടുക്കാന്‍ ബാങ്കിലെത്തിയ ആള്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു

November 11th, 2016

തലശ്ശേരി:  500 ന്റേയും 1000 ന്റേയും നോട്ടുകള്‍ അസാധുവാക്കിക്കൊള്ളുന്ന പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന്  നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കിലെത്തിയ ആള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു. പെരളശ്ശേരി സ്വദേശി കെ.കെ. ഉണ്ണിയാണ് മരിച്ചത്. തലശ്ശേരി എസ്.ബി.ടി ബാങ്കിന് മുകളില്‍ നിന്ന് വീണാണ് ഇദ്ദേഹം മരിച്ചത്.കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് എസ്.ബി.ടിയുടെ ശാഖ.അതേസമയം ഉണ്ണി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നോട്ടുകള്‍ അസാധുവാക്കി എന്നറിഞ്ഞതിന്റെ ആഘ...

Read More »

വിദ്യാര്‍ത്ഥികളുമായുള്ള സംഘര്‍ഷം:വടകര-തലശ്ശേരി റൂട്ടില്‍ ബസ്‌ പണിമുടക്ക് തുടരുന്നു

November 9th, 2016

വടകര:മുക്കളിയില്‍ വിദ്യാര്‍ഥികളുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന്‍ വടകര തലശ്ശേരി റൂട്ടിലെ ബസ്‌ പണിമുടക്ക്  യാത്രക്കാരെ വലച്ചു.  സൗജന്യ നിരക്കില്‍ യാത്ര ചെയ്യു-തിനുള്ള പാസിനെ ചൊല്ലി വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കമാണ്  ഇന്നലെ വൈകുന്നേരം തുടങ്ങിയ  മിന്നല്‍ പണിമുടക്കിന് കാരണമായത്.  മുക്കാളി  സിഎസ്‌ഐ കോളജ് വിദ്യാര്‍ഥികളും ബസുകാരും തമ്മിലാണ് തര്‍ക്കമുണ്ടായത്. ആര്‍ടിഒയുടെ ഒപ്പില്ലാത്ത പാസുമായി ബസില്‍ കയറിയ വിദ്യാര്‍ഥികള്‍ക്കെതികരെയാണ് ബസ് ജീവനക്കാര്‍ കര്‍ക്കശമായി സംസാരിച്ചത് സംഘര്‍ഷത്തില്‍ കലാശിക്കുക...

Read More »

ആര്‍എസ്എസ് പ്രവർത്തകൻ രമിത്ത് കൊലക്കേസിലെ പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു.

October 18th, 2016

തലശേരി:പിണറായി ആർഎസ്എസ് പ്രവർത്തകൻ ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടിൽ രമിത്ത് കൊലക്കേസിൽ തിരിച്ചറിഞ്ഞ പ്രതികൾക്കായി പോലീസ് വ്യാപക തിരച്ചില്‍  നടത്തി. കൊലപാതകം നടന്ന സ്‌ഥലത്തിന്റെ അടുത്തുള്ള  സ്‌ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും മറ്റ് ചില രഹസ്യ ഫോൺ കോളുകളിൽ നിന്നുമായി കൊലയാളികളെക്കുറിച്ച് പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാത്രിയിലും ഇന്നു പുലർച്ചയുമായിട്ടാണ് ധർമടം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയത്.  ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, ധർമടം പ്രിൻസിപ്പൽ എസ്ഐ ടി....

Read More »

മാഹി ബൈപാസ് യാഥാര്‍ത്യമാവുന്നു

August 3rd, 2016

  മാഹി ബൈപാസ് നിര്‍മാണ പ്രവര്‍ത്തികള്‍ മൂന്ന് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് കലക്ടര്‍ പി .ബാല കിരണ്‍. ബൈപാസുമായി ബന്ധപെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്ത സ്ഥലത്തിന്റെ ഭൂവുടമകള്‍ക്കുള്ള നഷ്ട്ടപരിഹാരവിതരണം അടുത്ത ദിവസങ്ങളില്‍ നടക്കും. ചൊക്ക്ലി വില്ലേജിലെ ഭൂമിയുടെ വില നിര്‍ണയവും അടുത്ത ആഴ്ച പൂര്‍ത്തിയാകും. പാത നിര്‍മാണത്തിനുള്ള കരാര്‍ വിളിക്കാനുള്ള നടപടി ക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ദേശിയപാത വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ തലശ്ശേരി മാഹി ബൈപാസ് നിര്‍മാണമാണ് ഏറ്റവും ആദ്യം ആരംഭിക്കുന്നത്.കരാര്‍ ...

Read More »

പിതാവിന്റെ വിവാഹത്തിന് ആശീര്‍വാദവുമായി ഇഎംഎസ് എത്തിയപ്പോള്‍ മകളുടെ വിവാഹത്തിന് ആശീര്‍വദിക്കാനെത്തിയതു വി.എസ്

December 8th, 2015

തലശേരി: പിതാവിന്റെ വിവാഹത്തിന് ആശീര്‍വാദവുമായി ഇഎംഎസ് എത്തിയപ്പോള്‍ മകളുടെ വിവാഹത്തിന് ആശീര്‍വദിക്കാനെത്തിയതു വി.എസ് അച്യുതാനന്ദന്‍. തിരുവന്തപുരം എകെജി സെന്റര്‍ സെക്രട്ടറിയായി ദീര്‍ഘകാലം സേവനമനുഷ്ടിച്ച റബ്‌കോ ലയ്‌സണ്‍ ഓഫീസര്‍ ധര്‍മടം ബ്രണ്ണന്‍ കോളജിനു സമീപം ധ്വനിയില്‍ വി.മുകുന്ദന്റേയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഷേര്‍ളി പുഞ്ചയിലിന്റേയും മകളും മുതിര്‍ന്ന സിപിഎം നേതാവ് പുഞ്ചയില്‍ നാണുവിന്റെ പേരക്കുട്ടിയുമായ അശ്വതിയുടെ വിവാഹത്തിന് ആശീര്‍വാദവുമായിട്ടാണ് വി.എസ് അച്യുതാനന്ദന...

Read More »

ലീഗ് കണ്ണുർ ജില്ലാ നേതാവിനെ വെട്ടിപ്പരിക്കേല്‍പിച്ചു

September 19th, 2015

കണ്ണൂര് :മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ ഇബ്രാഹിം മുണ്ടേരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കാലിനും കൈക്കും വയറിനും സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയുള്ള ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കി. ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് ഇരിട്ടിക്കടുത്ത കല്ലുമുട്ടിയിലെ വീട്ടിലേക്ക് കയറുന്നതിനിടെ ബൈക്കിലത്തെിയ സംഘം ഇബ്രാഹിമിനെ വെട്ടിപ്പരിക്കേല്‍പ്പ...

Read More »

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനും തെറ്റുതിരുത്താനും ഇനിയും അവസരം

September 10th, 2015

വടകര : നവംബറില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടര്‍ പട്ടികയില്‍  ഓണ്‍ലൈനായി പേര് ചേര്‍ക്കാനും തെറ്റുകള്‍ തിരുത്താനും ഇനിയും അവസരം. നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന തീയതിക്ക് 10 ദിവസം മുമ്പുവരെ നല്‍കുന്ന അപേക്ഷകളും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി പരിഗണിക്കും. പുതുതായി രൂപീകരിച്ച അഞ്ച് നഗരസഭകളിലെയും വോട്ടര്‍പട്ടിക വാര്‍ഡ് പുനര്‍നിര്‍ണയത്തിനുശേഷം വീണ്ടും പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ സ്ത്രീകലാണ് മുന്നില്‍. ജില്ലയില്‍ ആകെയുള്ള 22,61,069 വോട്ടര്...

Read More »

മാഹിബൈപ്പാസിന്റെ കാലതാമസം മലബാറിനോടുള്ള അവഗണന ; മുല്ലപ്പള്ളി രാമചന്ദ്രന്‍

July 14th, 2015

തലശ്ശേരി ; മാഹിബൈപ്പാസ്‌ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ കാലതാമസം വരുത്താതെ പൂര്‍ത്തീകരിക്കണമെന്ന് മുല്ലപ്പള്ളിരാമചന്ദ്രന്‍ എം.പി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട്‌ അഭ്യര്‍ത്ഥിച്ചു. തലശ്ശേരി-മാഹി ബൈപ്പാസ്‌ നിര്‍മ്മാണത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചസാഹചര്യത്തിലാണ്‌ മുല്ലപ്പള്ളി മുഖ്യമന്ത്രിക്ക്‌ ഇതുസംബന്ധിച്ച്‌ കത്ത്‌ നല്‍കിയത്‌. 17.8 കിലോമീറ്റര്‍ദൂരമാണ്‌ തലശ്ശേരി-മാഹിബൈപ്പാസിനുള്ളത്‌. ഇതില്‍ മുഴുപ്പിലങ്ങാട്‌ മുതല്‍ പാറാല്‍ വരെയുള്ള 12 കി.മി ദൂരം ഉടന്‍പണി ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്...

Read More »

കാട് വെട്ടിതെളിക്കുന്നതിനിടെ ബോംബ് പൊട്ടി സ്ത്രീക്ക് പരിക്ക്

February 25th, 2015

കണ്ണൂര്‍: പോയിലൂരില്‍ ബോംബ് പൊട്ടിതെറിച്ച് സ്ത്രീക്ക് പരിക്കേറ്റു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കാട് വെട്ടിതെളിക്കുന്നതിനിടെയാണ് സ്ഫോടനത്തില്‍ സ്ത്രീക്ക് പരിക്കേറ്റത്. പോയിലൂര്‍ സ്വദേശിനി അനിതയ്ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More »