News Section: കേരളം

ഫാഷിസം ജുഡീഷ്യറിക്ക് പോലും ഭീഷണി : കോടിയേരി ബാലകൃഷ്ണന്‍

December 4th, 2017

വടകര : സ്വതന്ത്രമായി എഴുതുവാനും പ്രവര്‍ത്തിക്കാനും കഴിയാത്ത രാജ്യമായി ഇന്ത്യ മാറിയെന്നും ജുഡീഷ്യറിക്ക് പോലും ഭീഷണിയായി ഫാഷിസം വളര്‍ന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രാജ്യം കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിയിരിക്കുകയാണ്. മുസ്‌ലിം, ക്രിസ്ത്യന്‍, ദലിത് വിഭാഗങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. ഇന്ത്യയുടെ പ്രധാന ഭീഷണി ബിജെപിയാണെന്നും, ജനവികാരത്തെ വഴിതിരിച്ചുവിടാന്‍ ബിജെപി ശ്രമിക്കുന്നതായും കോടിയേരി കൂട്ടിച്ചേര്‍ത്തു. സിപിഎം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന...

Read More »

ദൂരപരിധി ലംഘിച്ചു വടകര ഗായത്രി ബാർ വീണ്ടും എക്സൈസ് അടച്ചു പൂട്ടി

July 2nd, 2017

വടകര : ദൂരപരിധി നിയമം ലംഘിച്ച് പ്രവർത്തിച്ച വടകര ഗായത്രി ബാർ എക്സൈസ് അടച്ചു പൂട്ടി. ദേശീയപാതയിൽ നിന്ന് 500 മീറ്ററിലധികം ദൂരമുള്ളതായി കാട്ടി ഉടമകൾ ഹൈകോടതിയിൽ നിന്ന് അനുകൂല വിധി തേടിയിരുന്നു. എന്നാൽ, എക്സൈസ് പരിശോധനയിൽ 300 മീറ്ററിൽ താഴെ മാത്രമേ ദൂരമുള്ളൂവെന്ന് കണ്ടെത്തി. ഇതേതുടർന്നാണ് എക്സൈസിന്‍റെ നടപടി. മാർച്ച് 31നാണ് എക്സൈസ് അടച്ചു പൂട്ടിയത്. തുടർന്ന് ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ച് ബാറുടമകൾ നേടിയ ഉത്തരവിലൂടെ മെയ് 15 മുതൽ ബാർ വീണ്ടും തുറന്ന് പ്രവർത്തിക്കുകയായിരുന്നു.

Read More »

ആവോലത്ത് നിന്ന് കാണാതായ അമ്മയും മകളും പോലീസ് കസ്റ്റഡിയില്‍

June 30th, 2017

വയനാട്: നാദാപുരത്ത് നിന്നും കാണാതായ അമ്മയെയും മകളെയും പോലീസ് കണ്ടെത്തി. സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അമ്മ ചാന്ദിനിയെയും ഒന്‍പതു വയസ്സുള്ള മകള്‍ ദേവിനയെയും കണ്ടെത്തിയത്. ഇവരെ ഇന്ന് ഉച്ചയോടെ നാദാപുരത്ത് എത്തിക്കും. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ നാദാപുരത്തേക്ക് പോകുകയാണെന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതാണ് ചാന്ദിനിയും മകളും. വൈകീട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് അച്ഛന്‍ കുമാരന്‍ നാദാപുരം പോലിസില്‍ പരാതി നല്‍കിയത്. ആറു ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ വ്യാഴാഴ്ച രാത്രിയ...

Read More »

ഒളിച്ചോടി വാടക വീട്ടില്‍ താമസം തുടങ്ങി; ദിവസങ്ങള്‍ കഴിയും മുന്‍പ് വീട്ടമ്മയെ കാമുകന്‍ കൊലപ്പെടുത്തി

May 19th, 2017

വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. മാവേലിക്കര സ്വദേശിനി പുഷ്പയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും ഒരുമിച്ചു താമസിക്കുന്ന വീട്ടിലാണ് പുഷ്പയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.കഴുത്തറുത്ത നിലയിലാണ് മൃതദേഹം .  ഇരുവരും ഒളിച്ചോടി വന്ന്  ഹരിപ്പാട്ട് ഒരു വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ഇരുവരും വേറെ വിവാഹം കഴിച്ചവരുമായിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവു ചെയ്യാനായി ഒരാളെ ഇയള്‍ വിളിച്ചു വരുത്തിയിരുന്നു. മറവ് ചെയ്യേണ്ടത് മൃതദേഹമാണെന്ന് മനസിലാക്കിയ...

Read More »

സ്വര്‍ണ വില വര്‍ധിച്ചു

May 17th, 2017

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപ വര്‍ധിച്ച് 21,520 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,690 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആറ് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്.

Read More »

14ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും

May 8th, 2017

കൊച്ചി: അപൂര്‍വ ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ 14ന് അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു..

Read More »

വളയത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു : പ്രതി പൊലീസ് പിടിയിൽ

May 3rd, 2017

വളയം: വീട്ടു വരാന്തയിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. വളയം കുറ്റിക്കാട് ഷാപ്പ് മുക്കിലെ ബിരിച്ചിയകത്ത് ശുക്കൂർ ഹാജിയുടെ മകൻ സുബൈർ (42) ആണ് മരിച്ചത്. ജേഷ്ഠ സഹോദരൻ കുഞ്ഞമ്മദാണ് (45) കുത്തി പരിക്കേൽപ്പിച്ചത്. ഇയാളെ ആശുപത്രിയിൽ വെച്ച്  പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച്ച രാത്രി 7.30തോടെയാണ് സംഭവം.വീട്ട് വരാന്തയിൽ ആടിനെ കെട്ടിയ തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്. കുഞ്ഞമ്മദും സുഹൃത്തുക്കളും ചേർന്ന് സുബൈറിനെ മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബാജിന മക്ക...

Read More »

വിദ്യാഭ്യാസ വായ്പ; ഇടത് സര്‍ക്കാര്‍ പദ്ധതി തട്ടിപ്പോ?

April 29th, 2017

കടക്കെണിയില്‍ കുടുങ്ങിയവര്‍ ഇത് വായിക്കാന്‍ മറക്കരുത് . വിദ്യാഭ്യാസ വായ്പ; ഇടത് സര്‍ക്കാര്‍ പദ്ധതി തട്ടിപ്പോ? തിരുവനന്തപുരം:എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായപ്പാ തിരിച്ചടവ് പദ്ധതി തട്ടിപ്പാണെന്നു സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം.സര്‍ക്കാര്‍ പ്രഖ്യാപനത്തിലെ അവ്യക്തത വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക സൃഷ്ടിച്ചപ്പോള്‍ വ്യക്തമായ മറുപടിയും വിശദീകരണവുമായി ധനമന്ത്രി തോമസ്‌ ഐസക് രംഗത്ത് എത്തിയത് കടക്കെണിയില്‍ കുടുങ്ങിയവര്‍ക്ക് വലിയ ആശ്വാസമായി. തോമസ്‌ ഐസക്കിന്റ...

Read More »

ജിഷ്ണുവിന്‍റെ മരണം ; നീതിക്കായി മാതാപിതാക്കള്‍ നാളെ മുതല്‍ അനശ്ചിതകാല നിരാഹാര സമരത്തിലേക്ക്

April 4th, 2017

വളയം:പാമ്പാടി നെഹ്‌റു കോളേജിലെ ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച  ജിഷ്ണുവിന്റെ നീതിക്കായി  മാതാപിതാക്കള്‍ നാളെ ഡിജിപി ഓഫീസിന് മുന്‍പില്‍ അനിശ്ചതകാല നിരാഹാര സമരം ആരംഭിക്കും.ജിഷ്ണു മരിച്ച്  മൂന്നു മാസമായിട്ടും കേസിലെ  പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിചാണ് മാതാപിതാക്കള്‍ സമരം ആരംഭിക്കാന്‍ തീരുമാനിച്ചത്.  ഇവരെ സമരത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ പലയിടങ്ങളില്‍ നിന്നും  സമ്മര്‍ദങ്ങള്‍ ഉണ്ടാകുന്നതായി ജിഷ്ണുവിന്റെ അമ്മ മഹിജ  പറഞ്ഞു. മാതാപിതാക്കളോടൊപ്പം ജിഷ്ണുവിന്റെ അടുത്ത ബന്ധുക്കളും നാട്ടുകാരും സഹ...

Read More »

ജിഷ്ണുവിന്റെ മരണം ;നിര്‍ണായക വെളിപ്പെടുത്തലുമായി സഹപാഠിയുടെ ശബ്ദ രേഖ പുറത്ത്

February 18th, 2017

വളയം: പാന്പാടി നെഹ്റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠിയുടെ നിര്‍ണായക വെളിപ്പെടുത്തൽ പുറത്ത്. ജിഷ്ണു മരിച്ചു കിടന്നിരുന്ന ശുചിമുറിയിലെ ഭിത്തിയിലും ജിഷ്ണുവിന്‍റെ വായിലും രക്തം കണ്ടിരുന്നതായി സഹപാഠി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.മരണത്തിന് രണ്ട് ദിവസത്തിന് ശേഷം ഇവിടെയത്തിയവരോട് സഹപാഠി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്. പോലീസ് തയാറാക്കിയ ആദ്യ റിപ്പോർട്ടിൽ ഇത് രേഖപ്പെടുത്തിയിരുന്നില്ല. ജിഷ്ണുവിന്‍റെ മരണത്തിൽ നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ പി.കൃഷ്ണദാസിനെ ഒന്നാം...

Read More »