News Section: പ്രാദേശികം

തുറമുഖ ഓഫീസ്‌ കെട്ടിടത്തിന്റെ ശിലാസ്ഥാപനം

October 10th, 2014

വടകര: തുറമുഖ ഓഫീസ്‌ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വെളളിഴാഴ്‌ച്ച രാവിലെ 10 മണിക്ക്‌ ഫിഷറീസ്‌ എക്‌സൈസ്‌ വകുപ്പ്‌ മന്ത്രി കെ ബാബു ഉദ്‌ഘാടനം ചെയ്‌തു. സികെ നാണു അദ്ധ്യക്ഷത ചടങ്ങില്‍, ക്യാപ്‌റ്റന്‍ എബ്രഹാം വി കുര്യാക്കോസ്‌ സ്വാഗതം പറഞ്ഞു . വടകര മുന്‍സിപ്പല്‍ ചെയര്‍പെഴ്‌സണ്‍ രഞ്‌ജിനി ടീച്ചര്‍ ., കോഴിക്കോട്‌ ജില്ലാ കലക്ടര്‍ സികെ ലത , ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കോട്ടയില്‍ രാധാകൃഷ്‌ണന്‍ , അഴിയൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മര്‍ , ഒഞ്ചിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയരാജ്‌ പി , ചോറോട്‌ ഗ്രാമ പഞ്ചാ...

Read More »

വിലങ്ങാട് പാനോത്ത് ഉരുള്‍പൊട്ടല്‍; വ്യാപക കൃഷി നാശം

October 10th, 2014

വാണിമേല്‍: വിലങ്ങാട് പാനോത്ത് ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശം. ആളപായമൊന്നുമില്ല. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം.

Read More »

എക്‌സൈസ്-പോലീസ് സംയുക്ത റെയിഡ്; 770 ലിറ്റര്‍ വാഷ് നശിപ്പിച്ചു

October 9th, 2014

വടകര: ഏറാമല ഭാഗത്ത് കളിയാംവെള്ളി പുഴയുടെ തീരങ്ങളില്‍ വടകര എക്‌സൈസും ഡിവൈഎസ്പി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ സ്‌ക്വാഡും എടച്ചേരി പോലീസും സംയുക്തമായി നടത്തിയ റെയിഡില്‍ 770 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. സിന്റക്‌സ് ടാങ്കിലും, പ്ലാസ്റ്റിക്ക് കുടത്തിലുമായി സൂക്ഷിച്ച വാഷ് പുഴയോരത്ത് കുറ്റിക്കാടുകള്‍ക്കിടയില്‍  ഒളിപ്പിച്ച നിലയിലായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സി ശരത്ബാബു, ടോണി എസ്സ് ഐസക്ക്, പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത റെയ്ഡില്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര...

Read More »

നിരക്ക് വര്‍ധന നടപ്പാകും; ഓട്ടോ തൊഴിലാളി സമരം പിന്‍വിച്ചു

October 9th, 2014

വടകര: റെയില്‍വെ സ്‌റ്റേഷനിലെ പ്രീപെയ്ഡ് ബൂത്തില്‍ നിരക്ക് വര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് വടകര നഗരത്തില്‍ ഓട്ടോറിക്ഷ പണിമുടക്ക് പിന്‍വലിച്ചു. സി കെ നാണു എംഎല്‍എ തൊഴിലാളി യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഗതാഗത വകുപ്പ് മന്ത്രിയുമായും റൂറല്‍ എസ്പിയുമായും എംഎല്‍എ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്കു തന്നെ ഓട്ടോതൊഴിലാളികള്‍ക്ക് വാങ്ങാമെന്ന് ഉറപ്പ് ലഭിച്ചു. കണ്‍വീനര്‍ കെ വി രാഘവന്‍, ചെയര്‍മാന്‍ മാതോംകണ്ടി അശോകന്‍, കെ മഷ്ഹൂദ് (സിഐടിയു), പി സദാനന...

Read More »

അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

October 9th, 2014

വടകര: അഴിയൂര്‍ മൂന്നാം ഗേറ്റിന് സമീപം ഏകദേശം നാല്‍പത് വയസ്സു തോന്നിക്കുന്ന മധ്യവയസ്‌കനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. 157 സെന്റീമീറ്റര്‍ ഉയരമുള്ള ഇയാള്‍ നീലയില്‍ കള്ളികളുള്ള ഷര്‍ട്ടും ചാരനിറമുള്ള ലുങ്കിയുമാണ് ധരിച്ചത്. ചോമ്പാല്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഫോണ്‍: 0496 2504600, 9495050359.

Read More »

കഴൂത്തില്‍ കയര്‍ കുരുങ്ങി നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

October 9th, 2014

വടകര: കുളിക്കുന്നതിനിടയില്‍ കിണറില്‍ വെള്ളം എടുക്കാന്‍ ഉപയോഗിച്ച ബക്കറ്റിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ടുവയസ്സുകാരന്‍ മരിച്ചു. മണിയൂര്‍ എളമ്പിലാട് മീത്തലെ വയലില്‍ ഇസ്മായിലിന്റെ മകന്‍ റഹന്‍ (എട്ട്) ആണ് മരിച്ചത്. എളമ്പിലാട് എംഎല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. More News നിരക്ക് വര്‍ധന നടപ്പാകും; ഓട്ടോ തൊഴിലാളി സമരം പിന്‍വിച്ചു അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കഴൂത്തില്‍ കയര്‍ കുരുങ്ങി നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

Read More »

പൂര്‍വ്വ വിദ്യാര്‍ഥി സംഗമം

October 9th, 2014

    വടകര ;മേമുണ്ട  ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ്‌ ടു വിഭാഗം പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിന്റെ സ്വാഗത സംഘം രൂപീകരണവും അലൂംനി അസോസിയേഷന്റെ ലോഗോ പ്രകാശനവും സ്‌കൂളില്‍ വച്ച്‌ നടന്നു. പ്രിന്‍സിപ്പല്‍ പികെ കൃഷണദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മാനേജ്‌മെന്റ്‌ കമ്മിറ്റി പ്രസിഡന്റ്‌ ടിവി ബാലകൃഷണന്‍ നമ്പ്യാര്‍ ഉദ്‌ഘാടനം ചെയ്‌തു. മുന്‍ പ്രിന്‍സിപ്പല്‍ കെ രവീന്ദ്രന്‍ മാസ്റ്റര്‍ ലോഗോ പ്രകാശനം ചെയ്‌തു.. അലൂംനി ആന്‍ഡ്രോയിഡ്‌ അപ്ലിക്കേഷന്‍ പ്രകാശനം പിടിെ പ്രസിഡന്റ്‌ ശശിധരന്‍ വിയ്യോത്ത്‌ നിര്‍വ്വഹിച്ചു. ഒപി ബാ...

Read More »

കൈനാട്ടി റെയില്‍വേ മേല്‍പ്പാളത്തിലെ ചുങ്കം പിരിവിനെതിരെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിലപാട്‌ ശക്തമാക്കുന്നു.

October 9th, 2014

                                                                                                                                                                    വടകര ; കൈനാട്ടി റെയില്‍വേ മേല്‍പ്പാളത്തിലെ ചുങ്കം പിരിവിനെതിരെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിലപാട്‌ ശക്തമാക്കുന്നു. ചുങ്കം പിരിവിനെ കുറിച്ച്‌ തീരുമാനിക്കാന്‍ വിളിച്ച്‌ ചേര്‍ത്ത ചര്‍ച്ച രണ്ടാം തവണയും പരാജയപ്പെട്ടു. എല്ലാവരുമായി ആലോചിച്ച ശേഷം ചുങ്കം പിരിവിന്റെ കാര്യം ആലോചിക്കുമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്‌ വ്യക്തമാക്കിയിച്ചുണ്ട്...

Read More »

നഗരത്തില്‍ ഓട്ടോറിക്ഷാ പണിമുടക്ക്‌ തുടരുന്നു.

October 9th, 2014

    നഗരത്തില്‍ ഓട്ടോറിക്ഷാ പണിമുടക്ക്‌ തുടരുന്നു.  മറ്റ്‌ ടൗണില്‍ നിന്ന്‌ വന്ന ഓ്‌ട്ടോകള്‍ നിരത്തിലോടുന്നത്‌ യൂണിയന്‍ നേതാക്കള്‍ തടയുന്നു .നിരക്ക്‌ വര്‍ധന റെയില്‍വേ സ്റ്റേഷനിലെ പ്രീ പെയ്‌ഡ്‌ ബൂത്തില്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ സമരം .സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചില്ലെന്ന പേരിലാണ് പ്രീപെയ്ഡ് ബൂത്തില്‍ ഓട്ടോറിക്ഷാ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത്. ആര്‍ടിഒ പൊലീസ് അധികൃതരുടെ ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ചാണ് ഓട്ടോ തൊഴിലാളി യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ പണിമുടക്ക് ആരംഭിച്ചത്...

Read More »

വ്യവസായ സംരഭകത്വ സെമിനാര്‍

October 9th, 2014

വടകര ; താലൂക്കിലെ വ്യവസായ സംരഭകരെ കണ്ടത്തുന്നതിന്‌ താലൂക്ക്‌  വ്യവസായ ഒഫീസ്‌ ബ്ലോക്ക്‌ നഗരസഭാതല സെമിനാര്‍ സംഘടിപ്പിക്കുന്നു. തോടന്നൂര്‍ ബ്ലോക്ക്‌ സെമിനാര്‍ 14ന്‌ വില്യാപ്പള്ളി പഞ്ചായത്ത്‌ ഹാളിലും വടകര ബ്ലോക്ക്‌ നഗര സഭാ സെമിനാര്‍ 15 ന്‌ കോണ്‍വെന്റ്‌ , റോഡിലുള്ള വിജയ ഓഡിറ്റോറിയത്തിലും കുന്നുമ്മല്‍ തൂണെരി ബ്ലോക്ക്‌ സെമിനാര്‍  നാദാപുരം , ,പോക്കര്‍ ഹാജി സ്‌മാരക ഹാളിലും നടക്കും , മുന്‍കൂട്ടി പേര്‍ രജിസ്‌റ്റര്‍ ചെയ്യണം. ബന്ധപ്പെടേണ്ട നംമ്പര്‍  2515166, 9447077522, 9496242628

Read More »