ആയഞ്ചേരി: പാചക വാതക വില വർധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അടിക്കടിയുണ്ടാവുന്ന അനിയന്ത്രിത പാചകവാതക വില വർധനവിനെതിരെ എസ്ഡിപിഐ കുറ്റ്യാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആയഞ്ചേരിയിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു.


കേന്ദ്ര കേരള സർക്കാറുകൾ നടത്തിക്കൊണ്ടിരിക്കുന്ന വിവിധ തരത്തിലുള്ള പൊതുജന കൊള്ളകൾ അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ നേതാവ് ജലീൽ സഖാഫി (എസ്ഡിപിഐ കോഴിക്കോട് ജില്ലാ വൈ: പ്രസിഡൻ്റ്) ആവശ്യപ്പെട്ടു. ആയഞ്ചേരിയിൽ നടന്ന അടുപ്പ് കൂട്ടൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ എസ്ഡിപിഐ കുറ്റ്യാടി മണ്ഡലം സെക്രട്ടറി നവാസ് കല്ലേരി മുഖവുര ഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് ആർ.എം.റഹീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഭാരവാഹി മുത്തു തങ്ങൾ ,ഹമീദ് കല്ലുംമ്പുറം, കുഞ്ഞബ്ദുല്ല മാസ്റ്റർ എളയടം സംസാരിച്ചു.
SDPI with stove raising protest