വടകര: വടകരയിൽ ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. 2022-23 വാർഷിക പദ്ധതി പ്രകാരമുള്ള ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളും എസ് ടി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുമാണ് വിതരണം ചെയ്തത്.


നഗരസഭ പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ ഭിന്നശേഷി ഗുണഭോക്താക്കൾക്ക് ഇലക്ട്രിക് വീൽചെയർ, വീൽചെയർ, എക്സസൈസ് ചെയ്യാനുള്ള ഉപകരണങ്ങൾ എന്നിവ കൈമാറി.
വടകര നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഒട്ടേറെ പദ്ധതികൾ ഉണ്ടെങ്കിലും ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള എല്ലാ പദ്ധതികളിലും നഗരസഭ കൗൺസിൽ ജാഗ്രതയോടെ അവരെ ചേർത്തുനിർത്തിയാണ് പ്രൊജക്ടുകൾ ചെയ്യുന്നത്. ശേഷം അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് വേണ്ടി എത്തിച്ചു നൽകുകയാണ് പതിവ്.
ഭിന്നശേഷിക്കാരുടെ സ്പെഷ്യൽ വാർഡ് സഭകൾ വിളിച്ചു ചേർത്തി ഓരോരുത്തരുടെയും ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കി അവർ നൽകുന്ന അപേക്ഷ പരിഗണിച്ച് അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുകയാണ് ചെയ്യുന്നത്.
സ്കോളർഷിപ്പ് തുക ഏറ്റവും വേഗത്തിൽ തന്നെ ഇവരുടെ കൈകളിലേക്ക് കൊടുക്കുമ്പോൾ രക്ഷിതാക്കൾ അനുഭവിക്കുന്ന സന്തോഷം വളരെ വലുതാണ്. പ്രത്യേക പരിഗണന അർഹിക്കുന്ന ജനവിഭാഗത്തെ ചേർത്ത് നിർത്തി മുന്നോട്ടു പോകുമ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അതിന്റേതായ അർത്ഥത്തിൽ കാര്യങ്ങൾ എളുപ്പത്തിൽ അവരിലേക്ക് എത്തിക്കുകയാണ്.
നഗരസഭാ പരിസരത്ത് വച്ച് നടന്ന വിതരണ ഉദ്ഘാടനം വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ബിജുവിന്റെ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ, കൗൺസിൽ പാർട്ടി ലീഡർമാരായ ടി കെ പ്രഭാകരൻ, സി വി പ്രതീശൻ, കെ കരീം നിർവഹണ ഉദ്യോഗസ്ഥ ജാസ്മിൻ സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ പി പ്രജിത സ്വാഗതം പറഞ്ഞു. ചടങ്ങിൽ നന്ദി പറഞ്ഞുകൊണ്ട് സഭാ സെക്രട്ടറി എം കെ ഹരിഷ് സംസാരിച്ചു.
Disability assistive devices were distributed