വടകര: ഗായകൻ വി ടി മുരളി എഴുതി കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിക്കുന്ന ഇടനെഞ്ചിൽ സംഗീതം മുറജപമായ് എന്ന പുസ്തകം 23 ന് വടകര ടൗൺ ഹാളിൽ 4ന് പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ പ്രകാശനം ചെയ്യുന്നു. സംഗീതഞ്ജൻ വിദ്യാധരൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങും.


കരിവെള്ളൂർ മുരളി മുഖ്യാതിഥിയാവും.രാഷ്ട്രീയ-സംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും. തുടർന്നു പ്രശസ്ത കണ്ണാടക സംഗീതജ്ഞൻ ആനയടി പ്രസാദിൻ്റെയും വിടി മുരളിയുടെയും 'പാട്ടൊരുക്കം' സംഗീത വിരുന്നുമുണ്ടാകും. പരിപാടി വിജയിപ്പിക്കുന്നതിന് ഇൻസ്പയർ സ്കൂൾ ഓഫ് മ്യൂസിക് ഹാളിൽ (കനറാ ബാങ്ക് കെട്ടിടം ) സ്വാഗത സംഘം യോഗം ചേർന്നു.
പി ഹരീന്ദ്രനാഥ് അധ്യക്ഷനായി.,ടി രാജൻ, കെ സി പവിത്രൻ, പുറന്തോടത്ത് സുകുമാരൻ, പി പി രാജൻ, എടയത്ത്ശ്രീധരൻ, സി സി രാജൻ, വി കെ പ്രഭാകരൻ, അബ്ദുൾ സലാം, കെ ടി ദിനേശൻ, സിദ്ധിഖ് വടകര, കാവിൽ സത്യനാഥൻ, കെ പി ഗോകുൽദാസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ടി രാജൻ (ചെയർമാൻ) സജീവൻ ചോറോട് (ജനറൽ കൺവീനർ)
Book release on 23