അഴിയൂർ : "ജലമാണ് ജീവൻ" ജല സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ് അഴിയൂർ സർക്കിൾ കമ്മിറ്റി കുഞ്ഞിപ്പള്ളി പരിസരത്ത് തണ്ണീർ പന്തൽ ഒരുക്കി.


അഴിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സാലിം പുനത്തിൽ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ചെറിയ കോയ തങ്ങൾ, എസ് വൈ എസ് സർക്കിൾ ഭാരവാഹികളായ അൻഫീർ, സയ്യിദ് സൈഫുദ്ദീൻ, ശിഹാബ്, സയ്യിദ് താരിഖ്, ജവാദ്, സിയാദ് നേതൃത്വം നൽകി. ആസിം, ഫാസിൽ സംബന്ധിച്ചു.
50 ലിറ്ററിന് മുകളിൽ മസാല മോര് വിതരണം ചെയ്തു. കനത്ത ചൂടും അത്യുഷ്ണവുമായതിനാൽ ഒരുപാട് യാത്രക്കാർക്കും പരിസര പ്രദേശത്തുള്ളവർക്കും ഏറെ ആശ്വാസം നൽകി.
Notably Tanneer Pandal