ചോറോട്: പൊതു വിദ്യാഭ്യാസ രംഗം അനുദിനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും , പൊതുജനം അതു തിരിച്ചറിഞ്ഞ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൻ്റെ വക്താക്കളായി മാറണമെന്നും കെ.കെ രമ എംഎൽഎ ആവശ്യപ്പെട്ടു.


ചോറോട് മുട്ടുങ്ങൽ സൗത്ത് യു .പി സ്കൂളിൻ്റെ 155- മത് സ്കൂൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രമ.
സ്കൂൾ ബാൻ്റ് ടീമിനുള്ള പഞ്ചായത്തിൻ്റെ അനുമോദനം സ്റ്റാൻ്റിങ് കമ്മറ്റി അംഗം രേവതി നിർവഹിച്ചു. വിവിധ മേഖലകളിലെ സ്കൂളിൻ്റെ പ്രവർത്തനങ്ങൾ അടങ്ങിയ വാർഷിക റിപ്പോർട്ട് ഹെഡ്മിസ്ട്രസ് കെ ജീജ അവതരിപ്പിച്ചു .തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി .
വിവിധ മത്സര വിജയികളെ ചടങ്ങിൽ അനുമോദിച്ചു. സുബുലു സലാം സ്വാഗതം അരുളിയ ചടങ്ങിന് വാർഡ് മെമ്പർ കെ കെ റിനീഷ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡൻ്റ് രജീഷ് പി.പി, വാർഡ് മെമ്പർ ആബിദ മുസ്തഫ, ടി.വി ബാലൻ മാസ്റ്റർ ,സജീവൻ ചോറോട്, സനിഷ, സീനത്ത്, എന്നിവർ ആശംസകൾ നേർന്നു, എസ്ആർജി കൺവീനർ രമിത നന്ദി പ്രകാശിപ്പിച്ചു .
People should realize the changes in public education - KK Rama MLA