ചോറോട് : കുട്ടികൾക്കിടയിൽ ഉണ്ടാവുന്ന മാനസിക സമ്മർദ്ദം കുറയ്ക്കുവാനും, കുട്ടികളുടെ സർഗ്ഗ ശേഷി വളർത്തി എടുക്കാനും കുട്ടികളിൽ പരീക്ഷ പേടി മാറ്റിയെടുക്കാനും വേണ്ടി ചോറോട് എൽ. പി സ്കൂൾ "വിരൽ തുമ്പിലൂടെ " ഏകദിന പ്രവർത്തി പരിചയ ക്ലാസ്സ് നടത്തി.


പ്രശസ്ത പ്രവർത്തിപരിചയ അദ്ധ്യാപകനും , സബ്ജില്ല, റവന്യു ജില്ല, സംസ്ഥാന തലങ്ങളിൽ പ്രവർത്തി പരിചയമേളയിൽ വിഥി കർത്താവായി പോവുന്ന കെ.പി സുരേന്ദ്രൻ മാസ്റ്റർ കുട്ടികൾക്കും &രക്ഷിതാക്കൾക്കുമുള്ള ക്ലാസ്സ് കൈകാര്യം ചെയ്തത്.
വർണ്ണകടലാസ്സുകൾ കൊണ്ട് വിവിധ തരം പൂക്കളും ഇലകളും ഉണ്ടാക്കി കുട്ടികൾക്ക് മനോഹരമായ വർണ്ണ വിസ്മയം തന്നെ തീർത്തു. കൂടാതെ ചോറോട് പഞ്ചായത്ത് ഹെൽത്ത് സെന്ററിലേക്ക് വിദ്യാർഥികൾ 500ൽ പരം മെഡിസിൻ കവറുകൾ ഉണ്ടാക്കി.
തൊട്ടടുത്ത ദിവസം തന്നെ അത് വിദ്യാർത്ഥികൾ ഹെൽത്ത് സെന്ററിന് കൈമാറും. പരിപാടിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി. ടി.കെ ലീല സ്വാഗതവും ശ്രീമതി രജിഷ പി. എൻ നന്ദിയും പറഞ്ഞു.സുബിന ടീച്ചർ,സഹല ടീച്ചർ രജിഷ ടീച്ചർ,എന്നിവർ നേതൃത്വം നൽകി.
A one-day work experience study class was conducted