ഒഞ്ചിയം: ചരിത്രപ്രസിദ്ധമായ ഒഞ്ചിയം ഗവ: യുപി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സംഗമവും നടത്തി. യു.പി സ്കൂളിന്റെ 65ാം വാർഷികാഘോഷവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന വി. ബിനിത ടീച്ചർക്കുള്ള യാത്രയയപ്പു പരിപാടിയുമാണ് ശ്രദ്ധേയമായത്.


ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് . പി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വടകര എം.എൽ.എ കെ.കെ രമ ഉദ്ഘാടനം ചെയ്തു. ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ചോമ്പാല എ.ഇ.ഒ എം. ആർ വിജയൻ മാസ്റ്റർക്കുള്ള സ്നേഹോപഹാരം എം.എൽ.എ കൈമാറി. സ്കൂൾ ലൈബ്രറിയിലേക്ക് എം.എൽ.എ പുസ്തകങ്ങൾ കൈമാറുകയും ചെയ്തു.
സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഡിസ്കസ് ത്രോ, ഷോട്ട്പുട്ട് ഇനങ്ങളിൽ വിജയിയായ ശ്രുതി.എസിനെ ചടങ്ങിൽ ആദരിച്ചു. കുട്ടികൾക്കുള്ള അവാർഡുകളും, സ്കോളർഷിപ്പുകളും, ഉപഹാരങ്ങളും ഒഞ്ചിയം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഹീസ നൗഷാദ്, എ.ഇ.ഒ എം. ആർ വിജയൻ, മുൻ ഡി.ഡി.ഇ. കെ. കമലം ടീച്ചർ എന്നിവർ കൈമാറി .
യു.എം സുരേന്ദ്രൻ, സുധീർ മഠത്തിൽ,ഷജിന കൊടക്കാട്, ടി.കെ ഭാസ്കരൻ മാസ്റ്റർ, അനൂപ് കെ.പി, എൻ. റീന,വി.ബിനിത,എം.എൻ പ്രമോദ്, കെ.കെ ഹരിദാസൻ സംസാരിച്ചു.
Anniversary Celebration and Farewell at Onchiam School