വടകര: കേളുവേട്ടൻ മന്ദിരത്തിൽ പ്രവർത്തിക്കുന്ന എം ദാസൻ സ്മാരകഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ എൻഎസ് മാധവന്റെ പ്രസിദ്ധമായ 'ഹിഗ്വിറ്റ ' ചെറുകഥയുടെ സ്വതന്ത്ര നാടക ആവിഷ്കാരം വടകരയിൽ അരങ്ങിലെത്തുന്നു. പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ ഏപ്രിൽ 23ന് നാടകം പ്രേക്ഷകരുടെ മുന്നിലെത്തും.


തൃശ്ശൂരിലെ റിമെബേർസ് തിയേറ്റർ ഗ്രൂപ്പിന്റേതാണ് നാടകാവിഷ്കാരം. ഗ്രൗണ്ടിന് നടുവിൽ സ്റ്റേജ് സെറ്റ് ചെയ്ത് നാലുഭാഗവും ഇരുന്ന് നാടകം കാണാൻ കഴിയാവുന്ന തരത്തിലാണ് ഓഡിറ്റോറിയം ഒരുക്കുന്നത്. ഇതിനായി 101 അംഗം സംഘാടകസമിതി രൂപീകരിച്ചു.യോഗം ടി പി ഗോപാലൻ ഉദ്ഘാടനം ചെയ്തു.ബി സുരേഷ് ബാബു,ടിസി രമേശൻ, കെ സി പവിത്രൻ, പി കെ കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി സി. ഭാസ്കരൻ, ദിവാകരൻ, കെ പുഷ്പജ, കെ പി ബിന്ദു, ആർ ഗോപാലൻ ( രക്ഷാധികാരികൾ), ചെയർമാനായി ടി പി ഗോപാലൻ, എം ബാബു, പി കെ ശശി, വേണു കക്കട്ടിൽ,മധു കടത്തനാട് ( വൈസ് ചെയർമാൻ ),ബി സുരേഷ് ബാബു (ജനറൽ കൺവീനർ), കെ സി പവിത്രൻ,പി കെ കൃഷ്ണദാസ്, എം ഈ പവിത്രൻ, വി കെ വികേഷ്,അമൽരാജ് കല്ലേരി (കൺവീനർമാർ), യൂനുസ് വളപ്പിൽ (ട്രഷറർ ).
Higuita's play in Vadakara