Mar 17, 2023 04:35 PM

വടകര : ജീവൻ തുലാസ്സിലാലായ യുവാവിനെ ഒരു പോറലുമേൽക്കാതെ രക്ഷപ്പെടുത്തി ഫയർ ആൻ്റ് റസ്ക്യൂ ടീം മാതൃകയായി. ഓർക്കാട്ടേരി ചന്തയ്ക്ക് എത്തിച്ച ആകാശത്തൊട്ടിൽ അഴിച്ചുമാറ്റുന്നതിനിടയിലായിരുന്നു അപകടം. യന്ത്ര ഭാഗങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനുള്ള മണിക്കൂറിലേറെ നീണ്ടു നിന്ന ശ്രമമാണ് വിജയിച്ചത്.


മലപ്പുറം സ്വദേശി ഷംസു (48 ) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. അറുപത്തിയഞ്ചു അടി ഉയരത്തിൽ ജോയിന്റ് വീലിനിടയിൽ കുടുങ്ങിയ ഷംസുവിനെ അതീവ സാഹസികമായാണ് താഴെ ഇറക്കിയത്. യന്ത്രത്തിൽ കാലുകൾ കുടുങ്ങി രണ്ടുമണിക്കൂറോളം ഷംസു പിടഞ്ഞു.


പൊലീസും ഫയർഫോഴ്‌സും സംഭവസ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇയാളെ സുരക്ഷിതമായി താഴെ ഇറക്കാനുള്ള പരിശ്രമം വിജയിച്ചതിൽ അഭിമാനമുണ്ടെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സ്റ്റേഷൻ ഓഫീസർ പറഞ്ഞു.


ഫയർ ഓഫീസർ കെ .സതീശൻ , ടീം അംഗങ്ങളായ സജാദ് , സുജീഷ് ,റിജീഷ് കുമാർ ,സഹീർ ,സന്ദീപ് ,സുബാഷ് ,രതീഷ് , വിവേക് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

The fire force rescued the young man who was stuck in the sky

Next TV

Top Stories