ഒഞ്ചിയം: അഴിയൂർ ബ്രാഞ്ച് കനാൽ ഉടൻ തുറക്കണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ.വെള്ളികുളങ്ങരയിൽ വേനൽ ചൂടിൽ വരൾച്ച അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ ഇനിയും വെള്ളം എത്തിയില്ലെങ്കിൽ കൊടും വരൾച്ചയിലേക്ക് പ്രദേശം മാറും.


ജനങ്ങളുടെ ആശങ്ക മുൻനിർത്തി അഴിയൂർ ബ്രാഞ്ച് കനാൽ ഉടൻ തുറന്ന് വെള്ളം എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുവാൻ പേരാമ്പ്ര ഡിവിഷൻ എൻജിനിയോട് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗം ജൗഹർ വെള്ളികുളങ്ങര ആവശ്യപ്പെട്ടു.
രണ്ട് ദിവസങ്ങൾക്കകം വെള്ളം തുറന്നു വിടുന്നതിനുള്ള സത്വര നടപടികൾ സ്വീകരിച്ചു വരുന്നതായി എൻജിനീയർ വ്യക്തമാക്കി.
Ward member demanding opening of Azhiyur branch canal immediately