ഓർക്കാട്ടേരി: കുറിഞ്ഞാലിയോട് പള്ളിക്കുനി എം എൽ പി സ്കൂൾ 94ാം വാർഷികം ആഘോഷിച്ചു. എടച്ചേരി സബ് ഇൻസ്പെക്ടർ ആൻഫി റസൽ ആർ കെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.


അബ്ദുൽ റഹീം മാസ്റ്റർ സ്വാഗതവും പിടിഎ പ്രസിഡന്റ് സജു എം കെ അധ്യക്ഷവും വഹിച്ച പരിപാടിയിൽ വടകര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ കെ പി മുഖ്യാതിഥി ആയിരുന്നു.ഹെഡ്മിസ്ട്രസ് ബീനടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.
വാർഡ് മെമ്പർ സനൽകുമാർ പി കെ സമ്മാനദാനം നിർവഹിച്ചു. നിഷ രാമത്ത് കുനി സഹദ് എം കെ , എം എം ബിജു, ജിൻസി എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീജിത ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
Pallikuni MLP School at the age of 94