ഓർക്കാട്ടേരി: കുടിവെള്ളം പമ്പ് ചെയ്യുന്ന സമയത്തുണ്ടാകുന്ന ശക്തിയായ സമ്മർദ്ദം മൂലം ഓർക്കാട്ടേരിയിലെ റോഡുകൾക്ക് ബലക്ഷയം സംഭവിക്കുന്നു. നവീകരിച്ച കൈനാട്ടി പക്രം തളം സംസ്ഥാന പാതയിലെ വെള്ളികുളങ്ങരയ്ക്കും- ഓർക്കാട്ടേരിക്കും ഇടയിലുള്ള ചില പ്രദേശങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നും വെള്ളം പുറത്തേക്ക് വരുന്നത്. രാവിലെയും വൈകിട്ടും ആണ് ജലവകുപ്പ് അധികൃതർ വെള്ളം പ്രഷർ ചെയ്യുന്നത്.


ഈ സമയത്താണ് റോഡിലേക്ക് വെള്ളം വരുന്നത്. രാത്രികാലങ്ങളിൽ വെള്ളത്തിന്റെ ലീക്ക് കൂടുതലാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതുമൂലം റോഡ് പതിഞ്ഞ അവസ്ഥയിലാണ്. ഏതു നിമിഷവും റോഡിലുള്ള ടാറും മെറ്റലും പുറത്തേക്ക് വരാം.
വെള്ളം കൂടുതലായി വരുന്നത് മൂലം റോഡിന്റെ ഒരു വശത്ത് ചളിയും നിറഞ്ഞിരിക്കുന്നു. ഓർക്കാട്ടേരി വാട്ടർ സർവീസ് സ്റ്റേഷന് സമീപത്താണ് ഇത്തരത്തിൽ വളരെ രൂക്ഷമായി രീതിയിൽ കാണുന്നത്.കൂടാതെ വെള്ളികുളങ്ങര പെട്രോൾ പമ്പിന് സമീപമുള്ള കാസിമിന്റെ വീട്ടിന് മുൻവശത്തും വെള്ളം പുറത്തേക്ക് ഒഴുകുന്നു .
ഭൂമിക്കടിയിലെ കുടിവെള്ള പൈപ്പ് പൊട്ടിയതാകാം ഇതിന്റെ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. മഴക്കാലമെത്തും മുമ്പേ ഇത് പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം. വൈകിട്ട് ഏഴുമണിക്ക് ശേഷമാണ് കൂടുതലായി വെള്ളം പുറത്തേക്ക് വരുന്നത്. ഇക്കാര്യത്തിൽ ജലവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് എത്രയും പെട്ടെന്ന് ഉചിതമായ പരിഹാരം കാണണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Roads in Orkhatery are deteriorating