Mar 23, 2023 11:37 AM

ചോറോട്: കത്തി കാളുന്ന വെയിലിനിടയിൽ നാട് കുളിരണിഞ്ഞു. ജനപ്രതിനിധികളുടെ ഇടപെടലിൽ ഇറിഗേഷൻ വകുപ്പ് വാക്ക് പാലിച്ചു. കാലുകൾ ജലസമൃദമായതോടെ ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് നാടിൻ്റെ അഭിനന്ദനങ്ങൾ.

കുരിക്കിലാട് 'ചോറോട് ഈസ്റ്റ് 'മാങ്ങോട്ട് പാറ വൈക്കിലശ്ശേരി ,വള്ളിക്കാട് പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ,വൈസ് പ്രസിഡണ്ട് കെ. രേവതി മെമ്പർമാരായ പ്രസാദ് വിലങ്ങിൽ, സജിതകുമാരി, ടി.പി.മനീഷ് കുമാർ എന്നിവർചേർന്ന് മാർച്ച് 17 ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ ഗിരീഷ് കുമാർ, എ.എസ്.ഇ.അസിസ്റ്റന്റ് എൻജിനിയർ എന്നിവരെ ഓഫിസിലെത്തി കാര്യങ്ങൾ ചർച്ച ചെയ്തു.

മാർച്ച് 23ന് അഴിയൂർ ബ്രാഞ്ച് കനാൽ തുറക്കും എന്നതായിരുന്നു മറുപടി.23 ന് രാവിലെ തന്നെ കുരിക്കിലാട് ഭാഗം വെള്ളം എത്തിയിരിക്കുന്നു. ഇറിഗേഷൻ വകുപ്പിന് ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും അഭിനന്ദനങ്ങൾ അറിയിച്ചു.

Chorod gram panchayat administration's decision to solve drinking water shortage

Next TV

Top Stories