വടകര : ഏറാമല പഞ്ചായത്ത് 18 ആം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി വാർഡിൽ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി. ചടങ്ങിൽ വാർഡ് കമ്മിറ്റി സെക്രട്ടറി ടി. എൻ റഫീഖ് സ്വാഗതം പറഞ്ഞു. വാർഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് അഷ്‌റഫ് ഇ. എം അധ്യക്ഷനായി. മഹല്ല് പ്രസിഡണ്ട് നടുക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു.


ഹംസ കണ്ടോത്ത്, നാസർ ഇ. കെ, ഇബ്രാഹിം കെ. പി, സകരിയ മൊട്ടേമ്മൽ,ഇസ്മായിൽ വട്ടക്കാട്ട്, മഹമൂദ് ചള്ളയിൽ,അബ്ദുള്ള തോട്ടോളി,അഷ്‌റഫ് വി. പി, മജീദ് വി. പി. കെ, താജുദ്ധീൻ ടി. പി, എം. എൻ ഇബ്രാഹിം, കാവിൽ കുഞ്ഞമ്മദ്, എന്നിവർ പങ്കെടുത്തു.
Ramzan kit distributed