തോടന്നൂർ: (vatakaranews.in)തോടന്നൂർ ഉപജില്ലയിൽ നിന്ന് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന എഇഒ ആനന്ദ് കുമാർ സി.കെ. വിവിധ ഹയർ സക്കൻ്ററി വിദ്യാലയങ്ങളിലെ പ്രിൻസിപ്പൽമാർ, ഹൈസ്കൂൾ, പ്രൈമറി ഹെഡ്മാസ്റ്റർമാർ ,സഹാധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവർക്ക് ഉപജില്ല എച്ച് എം ഫോറവും ഫെസ്റ്റിവൽ കമ്മിറ്റിയും ഹൃദ്യമായ യാത്രയയപ്പ് നൽകി.
തിരുവള്ളൂർ ഗവ:യു .പി സ്കൂളിൽ നടന്ന പരിപാടിയിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീലത എം അധ്യക്ഷയായി. കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ നൽകി.
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി, മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അഷറഫ്, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എഫ് എം മുനീർ, ഡയറ്റ് ലക്ചറർ നിഷ ടി.എൻ കെ. ബിപിസി ഇൻ ചാർജ് നിഷാന്ത് പി.എം എന്നിവരും അധ്യാപക സംഘടന നേതാക്കളും ആശംസ അർപ്പിച്ചു.
എച്ച് എം ഫോറം കൺവീനർ ടി. സുരേഷ്ബാബു സ്വാഗതം പറഞ്ഞു. എഇഒ ആനന്ദ് കുമാർ സി കെ ,വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗം നടത്തി.ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ അജിത്ത് കുമാർ ടി നന്ദി രേഖപ്പെടുത്തി.
Farewell was given to the teachers of various higher secondary schools