വടകര നഗരസഭ മുൻ വൈസ് ചെയർമാൻ എം.കുമാരൻ കര്യാട്ട് അന്തരിച്ചു

വടകര നഗരസഭ മുൻ വൈസ് ചെയർമാൻ എം.കുമാരൻ കര്യാട്ട് അന്തരിച്ചു
Jun 4, 2023 11:36 PM | By Nourin Minara KM

വടകര: (vatakaranews.in)വടകര നഗരസഭ മുൻ വൈസ് ചെയർമാനും സിപിഐ എം നേതാവുമായ പുതിയാപ്പിൽ എം കുമാരൻ കര്യാട്ട് (77 ) അന്തരിച്ചു. സംസാക്കാരം തിങ്കളാഴ്ച (5-6-2023) പകൽ 11 മണിക്ക് വീട്ട് വളപ്പിൽ. മുൻ അർബൻ ബാങ്ക് ജീവനക്കാരനായിരുന്നു. ബാലസംഘം, കെ എസ് എഫ് ,കെ എസ് വൈ എഫ് ഡി വൈ എഫ് ഐ നേതൃനിരയിൽ പ്രവർത്തിച്ചു.

വടകരയിലെ പീടികത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചു. വടകര സഹകരണ ആശുപത്രിയുടെ വളർച്ചയിലും അതിൻ്റെ ആദ്യകാല ഡയറക്ടറായും പ്രവർത്തിച്ചു. അസുഖ ബാധിതനാവുന്നതു വരെ സി പി ഐ എം വടകര ടൗൺ ലോക്കൽ കമ്മറ്റി അംഗവും ഇപ്പോൾ വടകര ടൗൺ ബ്രാഞ്ച് അംഗവുമാണ്.

കഴിഞ്ഞകാലങ്ങളിൽവടകര പട്ടണത്തിൽ നടന്ന എല്ലാ ജനകീയ പോരാട്ടങ്ങളുടെയും മുൻ നിരയിൻ പ്രവർത്തിച്ചു. ഗവർണ്ണർ ജ്യോതി വെങ്കിടാചലത്തിനെതിരായി വടകര ഗവൺമെൻ്റ് ആശുപത്രിയുടെ പരിസരത്ത് നടന്ന സമരത്തിൽ പോലീസിൻ്റെ കൊടിയ മർദ്ദനത്തിന് ഇരയാവുകയും ദിവസങ്ങളോളം ജയിൽവാസമനുഭവിക്കുകയും ചെയ്തു. വടകരയിലെ ദേശാദിമാനിയുടെ ലേഖകനായും കലാ സാഹിത്യ രംഗങ്ങളിൽ നിറസാന്നിദ്ധ്യവും വോളിബോൾ സംഘാടകനുമായിരുന്നു.

ഭാര്യ: സുനന്ദ റിട്ടയേഡ് ടീച്ചർ എൻഎംയുപി സ്കൂൾ. മക്കൾ: പ്രിയദർശിനി മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ , പ്യാരിലാൽ ഐടി മരുമക്കൾ: രഞ്ജിത്ത് എംഐഎം എച്ച്എസ്എസ് പേരോട്, അനുപമ (പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് വടകര) സഹോദരങ്ങൾ: ചന്ദ്രൻ (റിട്ടയേഡ് പ്രിൻസിപ്പൽ മടപ്പള്ളി കോളേജ്) ചന്ദ്രി ചീരാം വീട്, നാരായണൻ റിട്ടയേഡ് ടീച്ചർ (വില്ല്യാപ്പള്ളി യു.പി സ്കൂൾ ) .

Former Vice Chairman of Vadakara Municipality M Kumaran Karyat passed away

Next TV

Related Stories
#obituary | വടയക്കണ്ടി ജാനകി അന്തരിച്ചു

Sep 25, 2023 11:18 AM

#obituary | വടയക്കണ്ടി ജാനകി അന്തരിച്ചു

തിരുവള്ളൂർ ചാനിയം കടവിലെ വടയക്കണ്ടി ജാനകി...

Read More >>
#obituary | താഴെപെരിങ്ങേൻ്റവിട കൃഷ്ണൻ അന്തരിച്ചു

Sep 24, 2023 10:19 PM

#obituary | താഴെപെരിങ്ങേൻ്റവിട കൃഷ്ണൻ അന്തരിച്ചു

ചോറോട് താഴെപെരിങ്ങേൻ്റവിട കൃഷ്ണൻ...

Read More >>
#obituary | റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഇടക്കുടി സദാനന്ദൻ അന്തരിച്ചു

Sep 17, 2023 02:15 PM

#obituary | റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഇടക്കുടി സദാനന്ദൻ അന്തരിച്ചു

തിരുവള്ളൂലെ റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഇടക്കുടി സദാനന്ദൻ (59) അന്തരിച്ചു...

Read More >>
#obituary | കരിപ്പള്ളി കൃഷ്ണൻ അന്തരിച്ചു

Sep 16, 2023 08:43 PM

#obituary | കരിപ്പള്ളി കൃഷ്ണൻ അന്തരിച്ചു

ഏറാമല കുറിഞ്ഞാലിയോട് കരിപ്പള്ളി കൃഷ്ണൻ (68)...

Read More >>
#obituary | പുന്നാട്ട്മീത്തൽ രവീന്ദ്രൻ  അന്തരിച്ചു

Sep 16, 2023 07:34 PM

#obituary | പുന്നാട്ട്മീത്തൽ രവീന്ദ്രൻ അന്തരിച്ചു

ചോറോട് ഈസ്റ്റിലെ പുന്നാട്ട് മീത്തൽ രവീന്ദ്രൻ (60)...

Read More >>
#obituary | കെ. ആർ. രജീന്ദ്രൻ ദുബൈയിൽ അന്തരിച്ചു

Sep 15, 2023 08:09 PM

#obituary | കെ. ആർ. രജീന്ദ്രൻ ദുബൈയിൽ അന്തരിച്ചു

ജാഫ്സ അൽ നിംമ് സ്റ്റീൽ കമ്പനിയിൽ...

Read More >>
Top Stories