വടകര : (vatakaranews.in) ഒഞ്ചിയം തട്ടോളിക്കരയിൽ വീട്ടില്‍ തനിച്ചു താമസിക്കുന്ന 63 കാരന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരണകാരണം ഹൃദയാഘാതമെന്ന് സൂചന. ഏറാമല പഞ്ചായത്തിലെ തോട്ടുങ്ങലില്‍ ഊട്ടുകണ്ടി രാധാകൃഷ്ണനാണ് മരിച്ചത്.


ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം ജീര്‍ണിച്ച നിലയിലാണ്. ഇന്ന് ഉച്ചയോടെ സഹോദരി വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ചെന്നൈയില്‍ കച്ചവടക്കാരനായ രാധാകൃഷ്ണന്‍ കുറച്ച്കാലമായി നാട്ടില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിൻ്റെ സമാജ് വാദി പാർട്ടിയുടെ യുവജന വിഭാഗത്തിൽ അഖിലേന്ത്യാ ഭാരവാഹിയായി പ്രവർത്തിച്ചു.
അവിവാഹിതനാണ്. അമ്മയ്ക്കും സഹോദരിക്കൊപ്പം തട്ടോളിക്കരയിലാണ് താമസം. ശനിയാഴ്ച ഇദ്ദേഹത്തെ നാട്ടുകാര്‍ കണ്ടിരുന്നു. ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് സഹോദരി വീട്ടിലെത്തിയപ്പോഴാണ് മരിച്ചതറിയുന്നത്. എടച്ചേരി പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിൽ നിന്നും പോസ്റ്റ്മോർട്ടം ചെയ്ത് ബുധനാഴ്ച വൈകിട്ടോടെ സംസ്കരിച്ചു.
The body was cremated; Radhakrishnan's cause of death is indicated to be heart attack