ചോമ്പാല : ( vatakaranews.com) അഴിയൂരിൽ യുവാവിനെ മർദ്ദിച്ചു. അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു. അഴിയൂർ സ്വദേശി കൈലാസ് നിവാസിൽ ഷിജു ആർ കെ (39) നാണ് മർദ്ദനമേറ്റത്.
ഞായറാഴ്ച രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിനെ പുഴക്കൽ നടേമ്മൽ റോഡിൽ തടഞ്ഞു വച്ചുകൊണ്ട് പ്രതികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി.
കുറച്ചു ദിവസം മുൻപ് പ്രതികളായ ശരത്തൂട്ടൻ, പുഴക്കൽ നടേമ്മൽ പ്രജീഷ്, നടേമ്മൽ രതീഷ്, കാക്കടവ് നിധിൻ, ശരത്ത്ലാൽ എന്നിവർ യുവാവിന്റെ വീട്ടിലേക്ക് മദ്യപിക്കാനായി എത്തിയതിനെ എതിർത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് ഷിജു ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
മുട്ടിനും ചുണ്ടിനുമുൾപ്പെടെ പരിക്കുകളോടെ യുവാവിനെ വടകര ഗവണ്മെന്റ് ആശുപത്രിയിലും തുടർന്ന് വടകര സിഎം ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഷിജുവിന്റെ പരാതിയിൽ പ്രതികൾക്കെതിരെ ചോമ്പാല പോലീസ് കേസെടുത്തു.
#Youth #beatenup #opposing #alcohol #consumption #Chombala