ചോറോട് ഈസ്റ്റ്: ( vatakaranews.com) ഗ്രാമശ്രീ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി 'വരക്കൂട്ടം' പരിപാടി സംഘടിപ്പിച്ചു. പ്രശസ്‌ത ചിത്രകാരൻ ടി.പി ശ്രീധരൻ ഉദ്ഘാടനം ചെയ്‌തു. പ്രസിഡണ്ട് പ്രസാദ് വിലങ്ങിൽ അധ്യക്ഷത വഹിച്ചു.


നമ്മുടെ മക്കൾ ഇനി വരയുടെ ലഹരിയിലേക്ക് എന്ന സന്ദേശവുമായി ഗ്രാമശ്രീ റസിഡൻസ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി കുട്ടികൾ പങ്കാളികളായി. ചിത്രകാരി അനുശ്രീ ചോറോട്, ടി.കെ കുഞ്ഞിക്കണാരൻ, നന്ദന എം.എസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സജിത് ചാത്തോത്ത് സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം ബാബു കെ. നന്ദിയും പറഞ്ഞു.
മഹേഷ് കുമാർ പി.കെ, എൻ.കെ അജിത് കുമാർ, പി.കെ മനോജ് ബാബു, മനോജൻ ടി.കെ, വിസ്നേഷ് വി.ടി.കെ. തനൂജ ശിവദാസ്, രജിഷ മനോജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
#varakkoottam #ChorodeEast #Gramashree #Residence #Association