വടകര : ( vatakaranews.com) കാർഷിക മേഖലയിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് വടകര നഗരസഭ കാർഷിക കർമസേന ആരംഭിച്ച 'മഴമറ' നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു.
നഗരസഭ പരിധിയിലുള്ളവർക്ക് ആവശ്യമായ പച്ചക്കറി തൈകൾ ഉല്പാദിപ്പിച്ച് നൽകുന്നതാണ് പദ്ധതി. വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കൃഷി അസിസ്റ്റൻറ് ഡയറക്ടർ ശുഭ പദ്ധതി വിശദീകരിച്ചു. കൗൺസിലർമാരായ പി സജീവ് കുമാർ, കെ കെ വനജ, എൻ കെ പ്രഭാകരൻ, പി പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
രാജിതാ പതേരി സ്വാഗതവും കൃഷി അസിസ്റ്റന്റ് സജീഷ് നന്ദിയും പറഞ്ഞു.
#Selfsufficiency #mazhamara #Vadakara #agriculturalsector