---
title: "കരഘോഷം മുഴങ്ങി; അഖിലേന്ത്യാ പുരുഷ - വനിതാ വോളിബോൾ ടൂർണ്ണമെന്റിന് ഓർക്കാട്ടേരിയിൽ  കൊടിയേറി"
english_title: "#All-India #Men-and-Women #Volleyball #Tournament #flagged-off #Orkatteri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/284927/all-india-men-and-women-volleyball-tournament-flagged-off-orkatteri"
published_at: "2025-04-21T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68066b1df1f3e_vollryball.jpg"
keywords: []
---

# കരഘോഷം മുഴങ്ങി; അഖിലേന്ത്യാ പുരുഷ - വനിതാ വോളിബോൾ ടൂർണ്ണമെന്റിന് ഓർക്കാട്ടേരിയിൽ  കൊടിയേറി

> **Lead Summary:** **ഓർക്കാട്ടേരി: **([**vatakara.truevisionnews.com**] വോളിബോൾ ഈറ്റില്ലമായ കടത്തനാട്ടിൽ അഖിലേന്ത്യാ പുരുഷ - വനിതാ വോളിബോൾ ടൂർണ്ണമെന്റിന് ഓർക്കാട്ടേരിയിൽ കൊടിയേറി. ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ ചന്ത മൈതാനിയിലെ കസ്തൂരി കാട്ടിൽ കുഞ്ഞമ്മദ് ഹാജി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ഓർക്കാട്ടേരി: **([**vatakara.truevisionnews.com**] വോളിബോൾ ഈറ്റില്ലമായ കടത്തനാട്ടിൽ അഖിലേന്ത്യാ പുരുഷ - വനിതാ വോളിബോൾ ടൂർണ്ണമെന്റിന് ഓർക്കാട്ടേരിയിൽ കൊടിയേറി. ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ ചന്ത മൈതാനിയിലെ കസ്തൂരി കാട്ടിൽ കുഞ്ഞമ്മദ് ഹാജി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

കായിക മേഖലയിൽവൈവിധ്യങ്ങളായ പദ്യതികൾ ആവിഷ്ക്കരിച്ച് തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്ന സമീപനമാണ് സർക്കാർ ആവിഷ്ക്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി രൂപീകരിച്ച കായികക്ഷമതാ മിഷൻ മുഴുവൻ പഞ്ചായത്ത് കളിലും സ്പോർട്ന് കൗൺസിൽ മുഖേന പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ടൂർണ്ണമെന്റ് കമ്മറ്റി ട്രഷറർ എൻ ബാലകൃഷ്ണൻ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ,പഞ്ചായത്ത് പ്രസിഡന്റ് മാരായ പിപി ചന്ദ്രശേഖരൻ,ടി പി മിനിക,കോച്ച് വി സേതുമാധവൻ, മനയത്ത് ചന്ദ്രൻ, ആർഗോപാലൻ,ഷക്കീല ഈ ങ്ങോളി, ബാബു പറമ്പത്ത്,പി ശ്രീധരൻ, തുടങ്ങിയവർ സംസാരിച്ചു.

ജനറൽ കൺവീനർ ടി പി ബിനീഷ് സ്വാഗതം പറഞ്ഞു. വനിതാ മത്സരത്തോടെയാണ് വോളി മേളക്ക് തുടക്കം. ഇൻകം ടാക്സ് ചെന്നൈയും അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരിയും ഏററു മുട്ടി.പുരുഷ വിഭാഗത്തിൽ ഇന്ത്യൻ നേവിയും കേരള പോലീസും തമ്മിലായിരുന്നു മത്സരം

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/284927/all-india-men-and-women-volleyball-tournament-flagged-off-orkatteri)