ചോറോട്: (vatakaranews.in)ചോറോട് എൽ പി സ്കൂളിൽ ബക്രീദ് പ്രമാണിച്ച് കുട്ടികൾക്കിടയിൽ മൈലാഞ്ചി ഇടൽ മത്സരവും കുട്ടികൾ അവതരിപ്പിച്ച ഒപ്പനയും അറബി ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ അറബിക് പദ്യം ചൊല്ലൽ മത്സരവും നടത്തി. അറബി ടീച്ചറായ നസീറ വിദ്യാർഥികൾക്ക് ഒപ്പന പഠിപ്പിച്ചു നൽകി.


വിവിധങ്ങളായ പരിപാടികൾ അരങ്ങേറി പിടിഎ വൈസ് പ്രസിഡണ്ട് ശരണ്യ.കെ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ടി.കെ ലീല, രജിഷ പി. എൻ, സുബിന രാജ്, രേഷ്മ, അതുൽ സുരേന്ദ്രൻ, നസീറ എന്നിവർ നേതൃത്വം നൽകി.
Chorod LP School to welcome Bakreed at Mylanchi Monch