വടകര: (vatakaranews.in)അഴിയൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിന്നും ഏഴ് വർഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറിപ്പോകുന്ന ജനകീയ ഡോക്ടർ കെ കെ അബ്ദുൾ നസീറിന് യാത്രയയപ്പ് നൽകി. അഴിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി, സർവകക്ഷികൾ എന്നിവരുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ ഷാൾ അണിയിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രമ്യ കരോടി, അനുഷ ആനന്ദസദനം, പി ശ്രീധരൻ, റഹീം പുഴക്കൽ പറമ്പത്ത്, പി ബാബുരാജ്, കെ കെ ജയചന്ദ്രൻ,അഡ്വ എസ് ആഷിഷ്, പ്രദീപ് ചോമ്പാല, യു എ റഹീം, എം പി ബാബു, കെ എ സുരേന്ദ്രൻ, വി പി പ്രമോദ്, കൈപ്പാട്ടിൽ ശ്രീധരൻ, പി എം അശോകൻ, മുബാസ് കല്ലേരി, വി പി പ്രകാശൻ, കെ അൻവർ ഹാജി തുടങ്ങിയവർ സംസാരിച്ചു. ഡോക്ടർ കെ കെ അബ്ദുൾ മറുപടി പ്രസംഗം നടത്തി.
A #farewell was given to the #populardoctor